1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2015

രണ്ട് വര്‍ഷത്തിനകം മനുഷ്യന്റെ തല മാറ്റി വെയ്ക്കാനുള്ള ശസ്ത്രക്രിയ നടത്താന്‍ സാധിക്കുമെന്ന അവകാശവാദവുമായി ഇറ്റാലിയന്‍ സര്‍ജന്‍. ഈ ജൂണ്‍ മാസത്തില്‍ യുഎസിലെ മേരിലാന്‍ഡില്‍ നടക്കുന്ന അമേരിക്കന്‍ അക്കാഡമി ഓഫ് ന്യൂറോളജിക്കല്‍ ആന്‍ഡ് ഓര്‍ത്തോപീഡിക് സര്‍ജന്‍സ് കോണ്‍ഫറന്‍സില്‍ സെര്‍ജിയോ കനവെറോ തന്റെ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കും.

സര്‍ജിക്കല്‍ ന്യൂറോളജി ഇന്റര്‍നാഷ്ണല്‍ ജേര്‍ണലില്‍ ഇതിന് ഉപയോഗിക്കേണ്ട സാങ്കേതികയെക്കുറിച്ച് സെര്‍ജിയോ വിശദമായി എഴുതിയിട്ടുണ്ട്. തല ദാനം ചെയ്യുന്ന ആളുടെയും തല സ്വീകരിക്കുന്ന ആളുടെയും ശരീരത്തെ എങ്ങനെ ഒരുക്കണമെന്നും സ്‌പൈനല്‍ കോര്‍ഡ് എങ്ങനെ മുറിക്കണമെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. മുറിച്ച് മാറ്റിയ ശേഷം സ്‌പൈനല്‍ കോര്‍ഡുകളുടെ അഗ്രങ്ങള്‍ തമ്മില്‍ കൂട്ടിയോജിപ്പിക്കണം.

തലമാറ്റി വെച്ചശേഷം നാല് ആഴ്ച്ചയോളം ഇയാളെ കോമയിലാക്കും. തലയും സ്‌പൈനല്‍ കോര്‍ഡും തമ്മില്‍ യോജിക്കുന്നതിന് മുന്‍പ് തല അനക്കാതിരിക്കുന്നതിനാണ് കോമയില്‍ സൂക്ഷിക്കുന്നത്. കോമയില്‍നിന്ന് ഉണരുമ്പോള്‍ തല അനക്കാനും, മുഖമുണ്ടെന്ന് ഫീല്‍ ചെയ്യാനും, നേരത്തത്തെ അതേ ശബ്ദത്തില്‍ സംസാരിക്കാനും സാധിക്കണം. എങ്കില്‍ മാത്രമെ ശസ്ത്രക്രിയ വിജയകരമായി എന്ന് പറയാന്‍ സാധിക്കുകയുള്ളു.

സമൂഹത്തിന് അത് വേണ്ടെങ്കില്‍ താനത് ചെയ്യില്ലെന്ന് സെര്‍ജിയോ പറയുന്നു. എന്നാല്‍, യൂറോപ്പിനും, യുഎസിനും വേണ്ട എന്നതിന് അര്‍ത്ഥം ലോകത്തിന് അത് വേണ്ടെന്ന് അല്ലെന്നും സെര്‍ജിയോ പറയുന്നു. 2013ല്‍ സെര്‍ജിയോ സമാനമായ നിര്‍ദ്ദേശം വെച്ചിരുന്നെങ്കിലും വിമര്‍ശനം വന്നതിനെത്തുടര്‍ന്ന് അദ്ദേഹം മുന്നോട്ടു പോയില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.