1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2015

സ്വന്തം ലേഖകന്‍: കനത്ത ചൂടിലും ചൂടുകാറ്റിലും ഇന്ത്യ ചുട്ടു പൊള്ളുന്നു. കൊടും ചൂട് ഉത്തരേന്ത്യയിലെ ജന ജീവിതം ദിനംപ്രതി ദുസ്സഹമാക്കുകയാണ്. മധ്യപ്രദേശ്, ഒഡിഷ, ഝാര്‍ഘണ്ഡ്, ഉത്തര്‍ പ്രദശ്, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലാണ് ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്.

അതിനിടെ തെലങ്കാന, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളില്‍ ഉഷ്ണക്കാറ്റില്‍ 200 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. തെലങ്കാനയില്‍ 128 പേരും ആന്ധ്രയില്‍ 80 പേരും മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ആന്ധ്ര പ്രദേശിലെ പ്രകാശം ജില്ലയില്‍ മാത്രം 40 പേരും വിശാഖ പട്ടണത്ത് 12 പേരും ശ്രീകാകുളത്ത് എട്ട് പേരും മരിച്ചു.

തെലങ്കാനയില്‍ ഏറ്റവും അധികം മരണമുണ്ടായത് നല്‍ഗൊണ്ടയിലാണ്. 28 പേരാണ് ഇവിടെ മരിച്ചത്. കരീംനഗറില്‍ 22 പേരും ഖമ്മം ജില്ലയില്‍ ഒന്‍പത് പേരും മരിച്ചു. 47 ഡിഗ്രി സെല്‍ഷ്യസാണ് പലയിടങ്ങളിലേയും താപനില. ആന്ധ്രയില്‍ പലയിടത്തും 46 ഡിഗ്രിയാണ് ഉയര്‍ന്ന താപനില. ഹൈദ്രബാദില്‍ ഇന്നലെ 44 ഡിഗ്രി താപലനിലയാണ് രേഖപ്പെടുത്തിയത്.

ഡല്‍ഹിയില്‍ ഈ വര്‍ഷത്തം ഏറ്റവും കൂടിയ താപനില ഇന്നലെ രേഖപ്പെടുത്തി. 43.6 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇന്നലെ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ ചൂട്. കൊല്‍ക്കത്തയില്‍ 40 ഡിഗ്രിയാണ് ഈ സീസണില്‍ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്.

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ചൂട് അമിതമായി കൂടുകയാണ്. ഒപ്പം ശക്തമായി വീശുന്ന ഉഷ്ണക്കാറ്റും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.