1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2017

സ്വന്തം ലേഖകന്‍: കനത്ത മഴയിലും വെള്ളക്കെട്ടിലും സ്തംഭിച്ച് ജിദ്ദ, വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത് പോലെ ജിദ്ദയില്‍ കഴിഞ്ഞ ദിവസം മഴ തകര്‍ത്തു പെയ്യുകയായിരുന്നു. മഴയില്‍ റോഡുകളിലും ടണലുകളിലും മറ്റും വെള്ളം കയറി പലയിടത്തും ഗതാഗതം സ്തംഭനമുണ്ടായി. ചിലയിടങ്ങളില്‍ വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് തലേന്ന് ഉണ്ടായതിനാല്‍ വിദ്യാലയങ്ങള്‍ക്ക് തലേന്ന്തന്നെ അവധി നല്‍കിയിരുന്നു. ഭൂരിഭാഗ വ്യാപാര സ്ഥാപനങ്ങളും കാലത്ത് അടഞ്ഞു കിടന്ന സമയത്തായിരുന്നു മഴ തുടങ്ങിയത്. ശക്തമായ മഴയോടൊപ്പം ഇടിമിന്നലുണ്ടായി. കാലത്ത് ഒമ്പത് മണിയോടടുത്തായിരുന്നു ചിലയിടങ്ങളില്‍ മഴ ശക്തി വ്യാപിച്ചത്.

ഇടിമിന്നലേറ്റ് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാലാവസ്ഥാ നിരീക്ഷണ ഉപകരണത്തിന് കേട്പാട് പറ്റി. പിന്നീട് കേടുവന്ന മെഷീന്‍ നന്നാക്കുന്നതുവരെ ജിദ്ദ വിമാനത്താവളത്തിലിറങ്ങേണ്ടതും പുറപ്പെടേണ്ടതുമായ ഏതാനും വിമാനങ്ങള്‍ കുറച്ചു സമയം റദ്ദ് ചെയ്യുകയും പിന്നിട് പുനരാരംഭിക്കുകയും ചെയ്തു.

മഴ കാരണം യാത്രചെയ്യാന്‍ സാധിക്കാതിരുന്നവര്‍ അടിയന്തിരമായും അതാത് വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. സൗദി അറേബ്യന്‍ എയര്‍ലൈന്‍സും യാത്ര റീഷെഡ്യൂള്‍ ചെയ്യുന്നതിനടക്കമുള്ള സൗകര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ജിദ്ദ തുറമുഖത്തിന്റെ പ്രവര്‍ത്തനവും രാവിലെ മൂന്ന് മണിക്കൂറോളം നിര്‍ത്തിവെച്ചിരുന്നു.
ജിദ്ദയിലെ വിവിധ ടണലുകളില്‍ കുടുങ്ങിയവരെ സിവില്‍ ഡിഫെന്‍സ് വിഭാഗം രക്ഷപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.