1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 5, 2019

സ്വന്തം ലേഖകൻ: അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ശവസംസ്‌കാരം തടഞ്ഞ് ഹൈക്കോടതി. ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ ശവസംസ്‌കാരം പാടില്ലെന്നും സര്‍ക്കാര്‍ മൃതദേഹം സൂക്ഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.

ബന്ധുക്കളുടെ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി. ശവസംസ്‌കാരം തടയണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കാര്‍ത്തിയുടേയും മണിവാസകിന്റേയും സഹാദരങ്ങളാണ് ഹരജി സമര്‍പ്പിച്ചത്. സംസ്‌കാരം നടത്താനുളള്ള കീഴ്ക്കോടതിയുടെ ഉത്തരവ് നിയമപരമല്ലെന്നാണ് ഹരജിയില്‍ പറയുന്നത്.

കൊല്ലപ്പെട്ട നാല് പേരുടേയും മൃതദേഹങ്ങള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളോജിലാണ് സൂക്ഷിച്ചത്. നേരത്തെ മൃതശശീരം റീപോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ പാലക്കാട് കോടതിയെ സമീപിച്ചിരുന്നു. സംഭവത്തില്‍ ശരിയായ അന്വേഷണം നടത്തണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെടുന്നു.

അതേസമയം മഞ്ചികണ്ടിയിലേത് വ്യാജ ഏറ്റുമുട്ടല്‍ തന്നെയാണെന്നും പൊലിസ് ഏകപക്ഷീയമായി വെടിവെച്ചതാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. മഞ്ചിക്കണ്ടിയിലേത് വ്യാജ ഏറ്റുമുട്ടല്‍ തന്നെയാണെന്നും പൊലീസ് ഏകപക്ഷീയമായി വെടിവെച്ചെന്നതാണെന്നുമാണ് റിപ്പോര്‍ട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.