1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 24, 2016

സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്ക് ലോകത്തിലെ രണ്ടാമത്തെ നീളം കൂടിയ അതിവേഗ റയില്‍പ്പാത വരുന്നു, നിര്‍മ്മാണം ചൈന. ലോകത്തില്‍ലേ ഏറ്റവും നീളം കൂടിയ അതിവേഗ റെയില്‍പ്പാത നിര്‍മ്മിച്ച പെരുമയുള്ള ചൈനീസ് റെയില്‍ കോര്‍പ്പറേഷന്റെ ഹൈസ്പീഡ് റെയില്‍വെയാണ് പദ്ധതി നടപ്പാക്കുന്നത്.

ഇതു സംബന്ധിച്ചുള്ള സാധ്യത പഠനം നടന്നു വരികയാണെന്നു സിആര്‍സിയുടെ വൈസ് ജനറല്‍ എഞ്ചിനീയര്‍ സവോ ഗ്വോണ്ടഡാങ് വ്യക്തമാക്കി. വൈകാതെ പദ്ധതി യാഥാര്‍ഥ്യമാകുമെന്നും ഇവര്‍ പറയുന്നു. ചെന്നൈ മുതല്‍ ഡല്‍ഹി വരെയുള്ള 2,200 കീലോമീറ്റര്‍ അതിവേഗ പാതയ്ക്കും 1,200 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഡല്‍ഹി മുംബൈ പാതയ്ക്കുമുള്ള പദ്ധതിയാണു നിലവില്‍ സമര്‍പ്പിച്ചിട്ടുള്ളത്.

മുംബൈ മുതല്‍ അഹമ്മദാബാദ് വരെ നീളുന്ന 505 കീലോമീറ്റര്‍ നീളുന്ന അതിവേഗ റെയില്‍ പാത നിര്‍മ്മിക്കാന്‍ ജപ്പാന്‍ ഇന്ത്യയുമായി ധാരണയിലെത്തിരുന്നു.
ഈ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു പദ്ധതിയുമായി ചൈന ഇന്ത്യയെ സമീപിക്കുന്നത്. മൂന്നു വര്‍ഷം മുമ്പു പൂര്‍ത്തികരിച്ച ചൈനയിലെ ബീജിങ് മുതല്‍ ഗ്വാംഗ്‌സു വരെയുള്ള 2,298 കിലോമീറ്റര്‍ പാതയാണ് ലോകത്തിലെ ഏറ്റവും വലിയ അതിവേഗ റെയില്‍ പാത.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.