1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 30, 2012

ഇന്ത്യയിലേക്കുള്ള വിമാനസര്‍വീസുകള്‍ ഏതുതരത്തില്‍ ലാഭകരമാക്കാമെന്ന് തലപുകഞ്ഞാലോചിക്കുകയാണ് ബ്രട്ടീഷ് എയര്‍വെയ്‌സ്. ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ഈടാക്കുന്ന ഫീസ് സമീപകാലത്ത് കുത്തനെ വര്‍ധിപ്പിച്ചതാണ് ബ്രട്ടീഷ് എയര്‍വെയ്‌സ് ഉള്‍പ്പെടെ അന്താരഷ്ട്രകമ്പനികളെ ധര്‍മസങ്കടത്തിലാക്കുന്നത്. യാത്രാനിരക്ക് വര്‍ധിപ്പിച്ച് താല്‍ക്കാലികമായി രക്ഷനേടുക എന്ന തീരുമാനത്തിലാണ് പല കമ്പനികളും. പതിനായിരക്കണക്കിനു പ്രവാസികളെ പരോക്ഷമായി ബാധിക്കുന്ന സംഭവവികാസങ്ങളാണ് ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്നതെന്നതാണ് മറ്റൊരു വസ്തുത.

ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ് ട്രവിമാനത്താവളം ഉദാഹരണം. ഇവിടെ വിദേശവിമാനക്കമ്പനികളില്‍ നിന്നും ഈടാക്കിയിരിക്കുന്ന ഫീസില്‍ 334 ശതമാനത്തിന്റെ വര്‍ധനയാണ് അടുത്തിടെ ഉണ്ടായത്. ഇതാണ് വിദേശമ്പനികളെ ചൊടുപ്പിച്ചിരിക്കുന്നതും. ആഗോളതലത്തില്‍ വ്യോമയാനമേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് പറക്കുന്നത്. ഇതിനിടെയാണ് വിമാനത്താവളങ്ങളിലെ സേവനത്തിനുള്ള ഫീസ് കുത്തനെ ഉയര്‍ത്തുന്നതും. ഈ സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള ഓപ്പറേഷനുകള്‍ എങ്ങനെ ലാഭകരമാക്കാമെന്നു ഗൗരവമായി ആലോചിക്കുകയാണെന്ന് ബ്രട്ടീഷ് എയര്‍വെയസ് സൗത്ത് ഏഷ്യ കൊമേഴ്‌സ്യല്‍ മാനേജര്‍ ക്രിസ്റ്റഫര്‍ ഫ്രോഡ്‌സി പറഞ്ഞു. ഇന്ത്യയിലെ മറ്റുനഗരങ്ങളിലെ വിമാനത്താവളങ്ങളും ഡല്‍ഹി ഇന്ദിരാഗാന്ധി ആശുപത്രിയുടെ മാതൃകയില്‍ നിരക്കു വര്‍ധിപ്പിച്ചേക്കുമെന്നും അദ്ദേഹം ഭയപ്പെടുന്നു. പല വിമാനത്താവളങ്ങളിലും നവീകരണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതാണ് ഇതിന് അടിസ്ഥാനം.

പ്രശ്‌നപരിഹാരമെന്ന നിലയില്‍ യാത്രക്കൂലി വര്‍ധിപ്പിക്കുന്നതുള്‍പ്പെടെ നടപടികള്‍ പരിഗണനയിലുണ്ട്. യുകെ കഴിഞ്ഞാല്‍ ബ്രട്ടീഷ് എയര്‍വെയ്‌സിന് ഏറ്റവുമധികം സാമ്പത്തികലാഭം ഉണ്ടാക്കാനാകുന്നത് ഇന്ത്യയുമായി ബന്ധപ്പെട്ട സര്‍വീസുകളില്‍ നിന്നാണ്. അതിനാല്‍ സര്‍വീസുകള്‍ അവസാനിപ്പിക്കുന്നതും ബുദ്ധിയല്ല. അതിനാല്‍ യാത്രക്കാരന്റെ തലയില്‍ ഭാരംകയറ്റിവച്ച് പറക്കുക എന്ന തന്ത്രം കമ്പനി രൂപപ്പെടുത്തുകയാണ്.

അതിനിടെ വന്‍വികസനമാണ് അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ബ്രട്ടീഷ് എയര്‍വെയ്‌സ് ലക്ഷ്യമിടുന്നത്. പുതിയ വിമാനങ്ങള്‍, പുതിയ സാങ്കേതിക വിദ്യ തുടങ്ങിയവാണ് ഇതുവഴി കമ്പനി ലക്ഷ്യമിടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.