1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2015

സ്വന്തം ലേഖകന്‍: അമേരിക്കയുടെ ആദ്യ വനിത പ്രസിഡന്റായി ഹിലാരി ക്ലിന്റണ്‍ തെരഞ്ഞെടുക്കപ്പെടുമെന്ന് പ്രവചനം. ഹിലാരിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനു ശേഷം ജൂണ്‍ ആദ്യ വാരം വാള്‍സ്ട്രീറ്റ് എന്‍ബിസി ന്യൂസ് നടത്തിയ തെരഞ്ഞെടുപ്പ് സര്‍വേയാണ് ഹിലാരി അമേരിക്കയുടെ ആദ്യ വനിത പ്രസിഡന്റാകുമെന്ന് പ്രവചിക്കുന്നത്.

ഡമോക്രാറ്റിക് പാര്‍ട്ടിയുടെ രജിസ്റ്റര്‍ ചെയ്ത അംഗങ്ങളില്‍ ഏഴുപത്തിയഞ്ച് ശതമാനവും ഹിലാരിയെ പിന്തുണച്ചപ്പോള്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയായ ബെര്‍ണി സാന്റേഴ്‌സിനെ പിന്തുണച്ചത് 15 ശതമാനം മാത്രമാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മറ്റു സ്ഥാനാര്‍ത്ഥികളും മത്സര രംഗത്തുണ്ടെങ്കിലും പ്രസിഡന്റ് ഒബാമ ഉള്‍പ്പെടെ ഭൂരിപക്ഷം പാര്‍ട്ടി നേതാക്കളും ഹിലാരിയെയാണ് പിന്തുണക്കുന്നത്.

പാര്‍ട്ടിയുടെ ശക്തയായ സ്ഥാനാര്‍ത്ഥിയായ ഹിലാരി അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടും എന്നാണ് പ്രമുഖ നേതാക്കളും ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നത്. ഡമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലാരിയെ എതിര്‍ക്കുന്നതിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജെബ് ബുഷിനാണ് മുന്‍ തൂക്കം.

മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് എച്ച്. ഡബ്ല്യു ബുഷിന്റെ മകനും ജോര്‍ജ് ഡബ്ല്യു ബുഷിന്റെ സഹോദരനുമെന്ന ആനുകൂല്യം ഫ്‌ലോറിഡാ മുന്‍ ഗവര്‍ണ്ണറായ ജെബ് ബുഷിനുണ്ട്. ഇന്ത്യന്‍ സമൂഹവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഹിലാരി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമെന്നാണ് പ്രവാസി ഇന്ത്യന്‍ നേതാക്കളുടേയും വിലയിരുത്തല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.