1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 16, 2018

സ്വന്തം ലേഖകന്‍: മീ ടു വിവാദച്ചുഴലിയിലേക്ക് മോണിക്ക ലെവിന്‍സ്‌കി, ക്ലിന്റണ്‍ ബന്ധവും; ക്ലിന്റന്റെ അന്നത്തെ തീരുമാനത്തെ പിന്തുണച്ച് ഭാര്യ ഹിലാരി ക്ലിന്റണ്‍. മുന്‍ വൈറ്റ്ഹൗസ് ജീവനക്കാരി മോണിക്ക ലെവിന്‍സ്‌കിയുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് പ്രസിഡന്റ് പദം ഒഴിയാതിരുന്ന മുന്‍ യു.എസ് പ്രസിഡന്റ് ബില്‍ ക്ലിന്റണിന്റെ തീരുമാനത്തെ പിന്തുണച്ച് ഭാര്യ ഹിലരി ക്ലിന്റണ്‍.

ലെവിന്‍സ്‌കിയുമായി ക്ലിന്റണുണ്ടായിരുന്ന ബന്ധം അധികാര ദുര്‍വിനിയോഗം അല്ലായിരുന്നു. മാത്രമല്ല, ലെവിന്‍സ്‌കിക്ക് ആ സമയത്ത് 22 വയസ് പ്രായവുമുണ്ടായിരുന്നു. അതിനാല്‍ രാജിവെക്കാതിരുന്ന തീരുമാനം ശരിയായിരുന്നുവെന്ന് ഹിലരി വ്യക്തമാക്കി. യു.എസ് മാധ്യമമായ സി.ബി.എസ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഹിലരി.

അതേസമയം, ഹിലരി ക്ലിന്റിന്റെ പ്രസ്താവനയെ തള്ളി മോണിക ലെവിന്‍സ്‌കി രംഗത്തു വന്നു. താനും ബില്‍ ക്ലിന്റണുമായുള്ള ബന്ധം ലൈംഗികാതിക്രമം അല്ലായിരുന്നുവെന്നും അധികാര ദുര്‍വിനിയോഗമായിരുന്നുവെന്നും മോണിക വ്യക്തമാക്കി.

സ്ത്രീകള്‍ ലൈംഗികാതിക്രമങ്ങളെ കുറിച്ച് തുറന്നു പറയുന്ന മീ ടു കാമ്പയിനിന്റെ പശ്ചാത്തലത്തിലാണ് രണ്ട് പതിറ്റാണ്ട് മുമ്പത്തെ ബില്‍ ക്ലിന്റണ്‍മോണിക്ക ലെവിന്‍സ്‌കി ബന്ധവും ചര്‍ച്ചാവിഷയമായത്. ക്ലിന്റണ്‍ സ്വയം സ്ഥാനം ഒഴിയേണ്ടിയിരുന്നുവെന്ന് ന്യുയോര്‍ക്ക് സെനറ്റര്‍ ക്രിസ്റ്റിന്‍ ഗില്ലിബ്രാന്റിനെ പോലുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.