1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 10, 2015

മുന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ഞായറാഴ്ച്ചയോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള അനൗദ്യോഗിക പ്രചരണങ്ങള്‍ ആരംഭിക്കുമെന്ന് സൂചന. ബ്രിട്ടീഷ് ദിനപത്രമായ ദ് ഗാര്‍ഡിയനാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഞായറാഴ്ച്ച ഉച്ച കഴിയുമ്പോള്‍ ട്വിറ്ററിലൂടെ ഹിലരി ക്ലിന്റണ്‍ തന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുമെന്നും അതോടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുമെന്നും വിശ്വസനീയ സ്രോതസ്സുകളെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ക്ലിന്റന്റെ വക്താവ് വിസ്സമ്മതിച്ചു. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു.

2016ല്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്ന ആദ്യ ഡെമോക്രാറ്റിക് അംഗമായിരിക്കും ക്ലിന്റണ്‍. ഇതു രണ്ടാം തവണയാണ് ഹിലരി ക്ലിന്റണ്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അവര്‍ ജയിക്കുകയാണെങ്കില്‍ യുഎസിന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റാകും അവര്‍.

ബ്രൂക്ക്‌ലിന്‍ ആസ്ഥാനമായിട്ടായിരിക്കും ക്ലിന്റന്റെ ക്യാംപെയ്ന്‍ ഓഫീസ് പ്രവര്‍ത്തിക്കുക. ഇവിടെ ഓഫീസ് സ്‌പെയ്‌സ് ലീസിനെടുത്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.