1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2015

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്രിന്റണും അവരുടെ ഭര്‍ത്താവ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണും കഴിഞ്ഞ 16 മാസത്തിനിടെ പ്രസംഗിച്ച് നേടിയത് 30 മില്യണ്‍ ഡോളര്‍. ഫെഡറല്‍ ഇലക്ഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്ന സാമ്പത്തിക വിവരത്തിലാണ് ഈ കണക്കുകള്‍ ഉള്ളത്.

ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇത്തവണ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നവരില്‍ ഏറ്റവും സമ്പന്ന ഹിലരി ക്ലിന്റന്‍ ആണെന്നാണ്. നേരത്തെ തന്നെ പ്രൈവറ്റ് ഇമെയില്‍ സംബന്ധിച്ച വിവാദങ്ങളില്‍ കുടുങ്ങി കിടക്കുന്ന ഹിലരിക്ക് ഈ വെളിപ്പെടുത്തല്‍ ക്ഷീണമുണ്ടാക്കും. സാധാരണക്കാരായ അമേരിക്കക്കാരെ പ്രതിനിധാനം ചെയ്യുന്ന, വരുമാന അസമത്വത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന നേതാവ് എന്ന നിലയിലാണ് ഹിലരി അവരെ ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍, താന്‍ സാധാരണക്കാരുടെ പ്രതിനിധിയല്ല, അതിസമ്പന്നയാണ് എന്ന് തെളിയുന്നത് അവര്‍ക്കുള്ള പ്രീതി കുറയ്ക്കാന്‍ സാധ്യതയുണ്ട്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രസംഗിച്ചു മാത്രം ക്ലിന്റണ്‍ ദമ്പതികള്‍ നേടിയത് 25 മില്യണ്‍ ഡോളറാണ്. 2001ല്‍ വൈറ്റ് ഹൗസിനോട് വിട പറഞ്ഞതിന് ശേഷമുള്ള ക്ലിന്റണ്‍ ദമ്പതികളുടെ പ്രസംഗ വരുമാനം ആകെ 125 മില്യണ്‍ ഡോളറാണ്. അത് കൂടാതെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന സമയത്തെ അനുഭവങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച ദ് ഹാര്‍ഡ് ചോയിസ് എന്ന പുസ്തകത്തിലൂടെ അഞ്ച് മില്യണ്‍ ഡോളറും ലഭിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.