1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2015

എ. പി. രാധാകൃഷ്ണന്‍

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വിഷു ആഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ ഈ വരുന്ന ശനിയാഴ്ച (25.04.2015) സ്ഥിരം വേദിയായ ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ വെച്ച് നടത്തപെടും. ഭജന, വിഷ്ണു സഹസ്രനാമ പാരായണം, പൂജ എന്നിവയ്ക്ക് പുറമേ വിഭവ സമൃദ്ധമായ വിഷു സദ്യയാണ് ഭക്തജനങ്ങള്‍ക്കായി ഒരുക്കി വെച്ചിരിക്കുന്നത്. വൈകുന്നേരം 5.30 നു തന്നെ പരിപാടികള്‍ ആരംഭിക്കും. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും സന്നിഹിതരായി വിഷു ആഘോഷങ്ങള്‍ ഗംഭീരമാകണമെന്ന് പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു. വിഷു ആഘോഷങ്ങള്‍ നടക്കുന്ന വേദിയുടെ വിലാസം: West Thornton Communtiy Cetnre, 735 London Road, Thornton Heath, Croydon CR7 6AU

ഹൈന്ദവ ഐക്യം ഊട്ടി ഉറപ്പിക്കുന്നതിന്നും അതിലൂടെ ക്ഷേത്ര നിര്‍മിതി എന്ന സങ്കല്‍പം സാക്ഷത്കരിക്കുന്നതിന്നും ആയികൊണ്ട് യു കെ യിലെ ഒട്ടുമിക്ക ഹിന്ദു സമാജങ്ങളുടെയും സാമുദായിക സംഘടനകളുടെയും പിന്തുണയോടെ ലണ്ടന്‍ ഹിന്ദു ഐക്യവേദി സംഘടിപിക്കുന്ന ഒന്നാമത് ഹിന്ദുമത പരിഷത്തിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. സനാതന ധര്‍മ്മത്തിലൂന്നിയ ഭാരതീയ ചിന്തധാരകളെ നെഞ്ചേറ്റിയ ഒരു ജനത ഈ ദിവസത്തിനായി അക്ഷമരായി കാത്തിരിക്കുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈന്റിഫിക് ഹെരിറ്റെജിന്റെ ഡയറക്ടര്‍ ഡോ. എന്‍. ഗോപാലകൃഷ്ണന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശ്രീമതി കെ. പി. ശശികല ടീച്ചര്‍, ഭാഗവതചാര്യന്‍സ്വാമി ഉദിത് ചൈതന്യ എന്നിവര്‍ ഒരുമിച്ചു ഒരു വേദിയില്‍ തത്ത്വവിചാരം ചെയുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുന്നത് ഒരു ജന്മസായൂജ്യം തന്നെ ആയിരിക്കും. അടുത്ത ശനിയാഴ്ച മെയ് മാസം രണ്ടാം തിയതി രാവിലെ 10 മണിമുതല്‍ രാത്രി 10 മണിവരെ വിപുലമായ പരിപാടികളോടെ ആയിരിക്കും പരിഷത്ത് നടക്കുക. കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രസിധികരിക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 07828137478, 07932635935

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.