1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 2, 2017

ഹിന്ദു ഐക്യവേദി: ഈ കഴിഞ്ഞ ജനുവരി 28 തീയതി നടന്ന ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ വിവേകാന്ദജയന്തി ആഘോഷം വേറിട്ടൊരു അനുഭവം ആയി എന്ന് പറയുന്നതിലുപരി 2017 എന്ന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ലണ്ടന്‍ ഹിന്ദുഐക്യവേദി അതിന്റെ ശക്തി അറിയിച്ചു എന്നുപറയുന്നതാകും ഉചിതം.അതിശക്തമായ കാലാവസ്ഥാവ്യതിയാനങ്ങളെ അഭിമുഖികരിച്ചും ലണ്ടനിലെ ഹൈന്ദവ സമൂഹം ഒത്തുചേര്‍ന്നപ്പോള്‍ വിവേകാന്ദജയന്തി ആഘോഷങ്ങള്‍ അതിന്റെ പൂര്‍ണതയില്‍ എത്തിച്ചേര്‍ന്നു.

ശ്രീ ഉണ്ണികൃഷ്ണന്‍ നേതൃത്വം നല്‍കുന്ന ഗ്രേസ് മേലോഡീസിന്റെ സംഗീതാര്‍ച്ചനയോടെ ആയിരുന്നു ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചത്.അവരോടൊപ്പം ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ കലാകാരന്മാരും അണിനിരന്നപ്പോള്‍ ശ്രീ ഗുരുവായൂരപ്പന്റെ തിരുമുന്‍പില്‍ ഒരുപിടി നല്ല ഭക്തിഗാനങ്ങളെ സമര്‍പ്പിക്കുകയായിരുന്നു. യു.കെ യിലെ തന്നെ ഒട്ടനവധി വേദികളില്‍ സംഗീതപരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള ഗ്രേസ് മേലോഡീസിനെ ഇതു പുതിയ അനുഭവം തന്നെയാണ് സമ്മാനിച്ചതെന്നു ശ്രീ ഉണ്ണികൃഷ്ണന്‍ പറയുകയുണ്ടായി. .തിങ്ങിനിറഞ്ഞിരുന്ന സദസ്സില്‍ ബ്രഹ്മശ്രീ സൂര്യന്‍ സുബ്രമണ്യന്‍ ഭട്ടത്തിരിപ്പാടിന്റെ (സൂര്യകാലടി മന ) സാന്നിധ്യം സൂര്യതേജസ്സിന് സമമായിരുന്നു അദ്ദേഹത്തിന്റെ സാന്നിധ്യം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെസ്സന്തോഷം പകരുന്നതായിരുന്നു. സ്വാമി വിവേകാന്ദന്റെ ജീവചരിത്രത്തെ ആസ്പദമാക്കി ശ്രീമതി ആര്യ അനൂപ് രചന നിര്‍വഹിച്ച സ്വാമി വിവേകാനന്ദന്‍ എന്ന നാടകം പിന്നീട് വേദിയില്‍ അരങ്ങേറി.

ശ്രീമതി ആര്യയുടെ രചന പാടവം വളരെയധികം മികവു പുലര്‍ത്തുന്നത് തന്നെ ആയിരുന്നു ഇതിലൂടെ ഒരുപുതിയ കലാകാരിയെആണ് നമ്മുക്കു ലഭിച്ചിരിക്കുന്നത്.ലണ്ടനിലെ തന്നെ അറിയപെടുന്ന കലാകാരനും അതിലുപരി അഭിനയത്തിന്റെ ഭാവതലങ്ങളെ യു.കെ. യിലെ തന്നെ വിവിധ വേദികളില്‍ അവതരിപ്പിച്ചിട്ടുള്ള ക്രോയ്‌ഡോണിലേ അനുഗ്രഹീത കലാകാരനായ ശ്രീ പ്രേം കുമാര്‍ എന്ന നടന്‍ ഇവിടെ നാടകാചാര്യന്‍ ആയിത്തീര്‍ന്നു .അദ്ദേഹത്തിന്റെ ശിക്ഷണം കുട്ടികളുടെ ഉള്ളിലെ അഭിനയ വാസനകളെ പുറത്തുകൊണ്ടുവന്നു. ഇതിനെല്ലാം നേതൃത്വം നല്‍കിയ ശ്രീമതി രമണി പന്തലൂറിന്റെ നേതൃപാടവം എടുത്തു പറയേണ്ടത് തന്നെയാണ്.

സ്വാമിജിയുടെ ശൈശവം മുതല്‍ സമാധിവരെയുള്ള ജീവിതകഥയെ കുട്ടികള്‍ ഗൃഹസ്ഥമാക്കി വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ എല്ലാകുട്ടികളും അവരവരുടെ മികച്ച പ്രകടനങ്ങള്‍ ആണ് കാഴ്ച്ചവെച്ചത്. കുട്ടികള്‍ ഓരോരുത്തരും അറിയാതെ തന്നെ കഥാപാത്രങ്ങള്‍ ആയി ജീവിക്കുകതന്നെ ആയിരുന്നു വേദിയില്‍. ഈ നാടകത്തിന്റെ പണിപ്പുരയില്‍ യു.കെ.യിലെ തന്നെ ധാരാളം കലാകാരന്‍മാര്‍ കുട്ടികള്‍ക്കുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയുണ്ടായി ഇതെല്ലാം ത്തന്നെ അവരെ വളരെയധികം സഹായിക്കുക തന്നെ ചെയ്തു എന്നു ശ്രീ പ്രേം കുമാര്‍ പറഞ്ഞു .ആഘോഷങ്ങളെ സസൂക്ഷ്മം നീരിക്ഷിക്കുകയായിരുന്നു വിശിഷ്ടതിഥി കൂടിയായിരുന്ന ബ്രഹ്മശ്രീ സൂര്യന്‍ സുബ്രമണ്യന്‍ ഭട്ടത്തിരിപ്പാട്.

അദ്ദേഹത്തിന്റെ അനുഗ്രഹ പ്രഭാഷണത്തില്‍ ഇങ്ങനെ പറയുകയുണ്ടായി ഭാരതീയ പൈതൃക പാര്യമ്പര്യത്തെ ഈ മണ്ണിലും പകര്‍ന്നു നല്‍കുവാന്‍ വേണ്ടി ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഓരോ പരിശ്രമവും പ്രവര്‍ത്തനങ്ങളും വളരെയധികം പ്രശംസനീയം തന്നെയാണ്. കുട്ടികളുടെ അഭിനയമികവിനെയും പക്വം അയരീതിയിലുള്ള അവതരണ മികവിനെയും പറ്റി അദ്ദേഹം പറയുകയുണ്ടായി പിന്നീട് കുട്ടികള്‍ക്കു ഗുരുവായൂരപ്പന്റെ ചിത്രം ആലേഖനം ചെയ്ത ലോക്കറ്റുകള്‍ നല്‍കുകയും ചെയ്തു .അദ്ദേഹത്തില്‍ നിന്നും ലഭിച്ച പുരസ്‌കാരം കുട്ടികള്‍ക്ക് കൂടുതല്‍ പ്രചോദനം തന്നെയാകും.തുടര്‍ന്ന് അദ്ദേഹത്തെ ലണ്ടന്‍ ഹിന്ദു ഐക്യവേദി ചെയര്‍മാന്‍ തെക്കും മുറി ഹരിദാസ് പൊന്നാട അണിയിച്ച ആദരിക്കുകയുണ്ടായി.

ഗ്രേസ് മെലോഡിസിന്റെ കലാകാരന്മാരെയും തുടര്‍ന്ന് ആദരിക്കുകയുണ്ടായി. ഈ ആഘോഷങ്ങള്‍ ഇത്രയധികം വിജയപ്രദം ആക്കിത്തീര്‍ത്ത എല്ലാവരോടും ഉള്ള നന്ദി തദവസരത്തില്‍ ലണ്ടന്‍ ഹിന്ദുഐക്യവേദി ചെയര്‍മാന്‍ തെക്കും മുറി ഹരിദാസ് രേഖപ്പെടുത്തി. തുടര്‍ന്ന് ദീപാരാധനയും അന്നദാനവും നടന്നു പതിവുപോലെ ശ്രീ മുരളി അയ്യര്‍ നെതൃത്വം നല്കിയ ദീപാരാധന ഗുരുവായൂര്‍ നടയില്‍ നില്‍ക്കുന്ന ദര്‍ശന സായൂജ്യം നല്‍കി .അടുത്ത മാസത്തെ സദ്‌സംഗം ശിവരാത്രി നൃത്തോത്സവമായിട്ടാണ് കൊണ്ടാടുന്നത് ഇതിനു നേതൃത്വം നല്‍കുന്നത് ശ്രീ വിനോദ് നായരാണ് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി.

07828137478, 07519135993, 07932635935
Venue Details:
West Thornton Communtiy Cetnre
731735, London Road, Thornton Heath, Croydon. CR76AU

Email: londonhinduaikyavedi@gmail.com
Facebook.com/londonhinduaikyavedi

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.