1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2016

സ്വന്തം ലേഖകന്‍: ഭീകര സംഘടനയായ ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാവ് സിറിയയിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ലെബനോന്‍ ആസ്ഥാനമായുള്ള ഹിസ്ബുള്ളയിലെ ഏറ്റവും മുതിര്‍ന്ന നേതാവ് മുസ്തഫ അമീന്‍ ബഡ്രേദ്ദീനാണ് സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിലെ വിമാനത്താവളത്തിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

ആക്രമണത്തിനു പിന്നില്‍ ഇസ്രയേല്‍ ആണെന്നും സംഘടന അവരുടെ അല്‍ മനാര്‍ എന്ന വെബ്‌സൈറ്റില്‍ ആരോപിച്ചു. എന്നാല്‍ ഇസ്രയേല്‍ ഈ ആരോപണത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. മുന്‍ ലെബനീസ് പ്രധാനമന്ത്രി റാഫിക് ഹരീരിയെ 2005 ല്‍ ബെയ്‌റൂട്ടില്‍ വച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യ സൂത്രധാരനാണ് മുസ്തഫ അമീന്‍. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ പിന്തുണക്കുന്ന ഹിസ്ബുള്ള സര്‍ക്കാരിനെ സഹായിക്കാന്‍ ലബനോനില്‍ നിന്നും ആയിരക്കണക്കിന് പോരാളികളെയാണ് അയച്ചിട്ടുള്ളത്.

ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തിലാണ് മുസ്തഫ കൊല്ലപ്പെട്ടതെന്ന് ലെബനോനിലെ അല്‍ മയാദ്ദീന്‍ ടിവിയും വ്യക്തമാക്കി. 2011 മുതല്‍ സിറിയയില്‍ നടക്കുന്ന കലാപങ്ങള്‍ക്കു പിന്നില്‍ മുസ്തഫ അമീന്‍ ആണെന്ന് ആരോപിച്ച് അമേരിക്ക മുസ്തഫയ്ക്കു മേല്‍ സാമ്പത്തിക വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.