1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 7, 2018

സ്വന്തം ലേഖകന്‍: ചരിത്രത്തിലാദ്യമായി അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്ക് മുസ്ലീം വനിതകള്‍; അപൂര്‍വ നേട്ടവുമായി പലസ്തീന്‍ വംശജയായ റാഷിദ തായിബും സോമാലിയന്‍ വംശജയായ ഇഹാന്‍ ഒമറും. മിഷിഗണില്‍ നിന്നാണ് തായിബ് ജയിച്ച് കയറിയത്. മിനിസോട്ടയില്‍ നിന്നായിരുന്നു ഒമറിന്റെ വിജയം. ജനപ്രതിനിധി സഭയിലെ ആദ്യ മുസ്‌ലിം അംഗമായ കെയിത്ത് എല്ലിസണ് പകരക്കാരിയായാണ് ഒമര്‍ എത്തുന്നത്. സ്‌റ്റേറ്റ് അറ്റോണി ജനറല്‍ മല്‍സരത്തിനായാണ് കെയ്ത്ത് എല്ലിസണ്‍ രാജിവെച്ചത്.

ഫലസ്തീന്‍ സ്വദേശികളുടെ മകളാണ് തായിബ്. 2008 മിഷിഗണില്‍ നിന്ന് വിജയിച്ച് അവര്‍ ചരിത്രം കുറിച്ചിരുന്നു. മിനിമം വേതനം, മെഡികെയര്‍ ഉള്‍പ്പടെയുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ റദ്ദാക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നയങ്ങള്‍ക്കെതിരെ അവര്‍ രംഗത്തെത്തിയിരുന്നു. വന്‍കിട കോര്‍പ്പറേഷനുകള്‍ക്ക് നികുതിയിളവ് നല്‍കുന്നതിനെതിരെയും തായിബ് എതിരായിരുന്നു.

ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് സോമാലിയയില്‍ നിന്ന് 14ാം വയസിലാണ് ഒമര്‍ യു.എസിലെത്തുന്നത്. ഡെമോക്രാറ്റിക് ഫാര്‍മര്‍ ലേബര്‍ പാര്‍ട്ടിയിലുടെയാണ് അവര്‍ രാഷ്ട്രീയത്തിലെത്തിയത്. സാമൂഹിക സുരക്ഷ പദ്ധതികള്‍ ആവശ്യമാണെന്ന് നിലപാടെടുത്ത വനിതയാണ് ഒമറും.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.