1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 5, 2018

സ്വന്തം ലേഖകന്‍: സ്‌കോട്ട്‌ലന്‍ഡില്‍ 60 വര്‍ഷം പഴക്കമുള്ള വിസ്‌കി ലേലം ചെയ്തപ്പോള്‍ കിട്ടിയത് എട്ട് കോടി! സ്‌കോട്ട്‌ലാന്‍ഡിലെ എഡിന്‍ബര്‍ഗില്‍ 60 വര്‍ഷം പഴക്കമുള്ള വിസ്‌കിയാണ് റെക്കോര്‍ഡ് വിലയ്ക്ക് വിറ്റു പോയത്. അപൂര്‍വ്വമായ മക്അലന്‍ വലേറിയോ അദാമി 1926 ബ്രാന്‍ഡിന്റെ വിസ്‌കിക്കാണ് ഇത്രയും വില കിട്ടിയത്. വിസ്‌കി 1926 ലാണ് തയ്യാറാക്കിയത്. ഇത് കുപ്പിയിലാക്കിയത് 1986 ലും.

60 വര്‍ഷം പഴക്കമുള്ള 1926 മക്കലന്‍ വലേറിയോ അദാമിയെ ലേലത്തിലൂടെ കരസ്ഥമാക്കാന്‍ എത്തിയത് നിരവധി പേരാണ്. ബുധനാഴ്ച എഡിന്‍ബറോയിലെ ബോന്‍ഹാംസിലാണ് ലേലം നടന്നത്. ലേലത്തില്‍ ഈ ‘അറുപതുകാരന്‍’ ഏഴു ലക്ഷത്തിലധികം പൗണ്ട് നേടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഈ വര്‍ഷം മേയില്‍ നടന്ന ലേലത്തില്‍ ഇതേ ബ്രാന്‍ഡിലുള്ള മറ്റൊരു കുപ്പി എട്ടു ലക്ഷത്തിലധികം പൗണ്ടിനാണ് വിറ്റുപോയത്.

മക്അലന്‍ രണ്ട് ലേബലുകളിലാണ് വിസ്‌കി വിപണിയിലെത്തിച്ചത്. വലേറിയോ അദാമിയും പീറ്റര്‍ ബ്ലെയ്ക്കുംആകെ ഇരുപത്തിനാലു കുപ്പികളാണ് ഉള്ളത്. 12 എണ്ണം അദാമി ലേബലിലും 12 എണ്ണം ബ്ലെയ്ക്ക് ലേബലിലും. 12 അദാമിക്കുപ്പികളില്‍ ഇനിയെത്ര കുപ്പി ബാക്കിയുണ്ടെന്നുള്ളത് വ്യക്തമല്ല. ഇതില്‍ ഒന്ന് 2011 ലെ ജപ്പാന്‍ ഭൂചലനത്തില്‍ നശിച്ചു പോയിട്ടുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. മേയില്‍ മക്അലന്‍ പീറ്റര്‍ ബ്ലെയ്ക്ക് ഏഴരലക്ഷം പൗണ്ടിന് വിറ്റു പോയിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.