1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 12, 2018

സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ഭവനരഹിതര്‍ക്കിടയിലെ മരണനിരക്ക് കുത്തനെ ഉയര്‍ന്നതായി കണക്കുകള്‍. തെരുവോരങ്ങളിലും താല്‍ക്കാലിക താമസസ്ഥലങ്ങളിലുമായി അന്തിയുറങ്ങുന്നവര്‍ക്കിടയിലെ മരണ നിരക്കില്‍ കഴിഞ്ഞ വര്‍ഷം ഏകദേശം ഇരട്ടി വര്‍ധനവാണ് രേഖപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

നാലു വര്‍ഷം മുമ്പ് 31 മരണം രേഖപ്പെടുത്തിയ സ്ഥാനത്ത് കഴിഞ്ഞവര്‍ഷം മരണസംഖ്യ 70 ആയി ഉയര്‍ന്നു. ലണ്ടന്‍, മാഞ്ചസ്റ്റര്‍, ഗ്ലാസ്‌കോ തുടങ്ങിയ നഗര പ്രദേശങ്ങളിലാണ് കാര്യമായ വര്‍ധനവ് രേഖപ്പെടുത്തിയത്. വികസിത രാഷ്ട്രമാണെങ്കിലും ബ്രിട്ടനില്‍ ഏകദേശം 5000ത്തോളം പേര്‍ തെരുവില്‍ അന്തിയുറങ്ങുന്നുവെന്നാണ് ഔദ്യോഗിക കണക്ക്.

സൂപ്പര്‍ മാര്‍ക്കറ്റ്, കാര്‍ പാര്‍ക്കുകള്‍, പള്ളി ശ്മശാനങ്ങള്‍ എന്നിവിടങ്ങളിലാണ് ഭവനരഹിതര്‍ കൂടുതലായും അഭയം തേടുന്നത്. ഭവനരഹിത ജനസംഖ്യയില്‍ 80 ശതമാനം പേരും ബ്രിട്ടീഷ് പൗരന്മാരും അഞ്ചിലൊന്ന് പേര്‍ സ്ത്രീകളുമാണ്. നിലവില്‍ ഭരണത്തിലിരിക്കുന്ന യാഥാസ്ഥിതികവാദികളായ ടോറി സര്‍ക്കാര്‍ സാമൂഹികക്ഷേമ പരിപാടികളില്‍ വരുത്തിയ മാറ്റങ്ങളാണ് ഭവനരഹിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാകാന്‍ കാരണമെന്നും ആരോപണമുണ്ട്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.