1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 4, 2016

സ്വന്തം ലേഖകന്‍: സ്വവര്‍ഗാനുരാഗം കുറ്റകരമാണോ എന്നത് പുന:പരിശോധിക്കാന്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്. സ്വവര്‍ഗാനുരാഗം പ്രകൃതി വിരുദ്ധവും ഇന്ത്യന്‍ ശിക്ഷാ നിയമം 377 മത്തെ വകുപ്പ് പ്രകാരം കുറ്റൃത്യവുമാണെന്നുള്ള സുപ്രീം കോടതി വിധിക്കെതിരെ നാസ് ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജിയാണ് തീരുമാനത്തിനായി ഭരണഘടനാ ബെഞ്ചിന് വിട്ടത്.

സ്വവര്‍ഗരതി കുറ്റകരമല്ലെന്ന് 2009 ല്‍ ഡല്‍ഹി ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധിയാണ് 2013 ഡിസംബറില്‍ സുപ്രീം കോടതി തള്ളിയത്. ഇതിനെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയും തള്ളിയിരുന്നു. പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ പരസ്പര സമ്മതത്തോടെ സ്വവര്‍ഗരതിയില്‍ ഏര്‍പ്പെട്ടാല്‍ അത് കുറ്റകരമല്ലെന്നായിരുന്നു ഹൈക്കോടതി വിധി.

ഇതിനെതിരെ നാസ് ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജിയില്‍ തീരുമാനം എടുക്കുന്നതിന് ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അടങ്ങിയ ഭരണഘടനാ ബെഞ്ചിനാണ് വിട്ടിരിക്കുന്നത്. നാസ് ഫൗണ്ടേഷന് പുറമെ സംവിധായകന്‍ ശ്യാം ബെനഗലും ഇക്കാര്യം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.