1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2015

ബ്രിട്ടീഷ് തെരഞ്ഞെടുപ്പുകളില്‍ ഇന്ത്യന്‍ വോട്ടര്‍മാരുടെ സ്വീധീനം വര്‍ദ്ധിച്ചു വരുന്നത് ചര്‍ച്ച ചെയ്യാനൊരുങ്ങുകയാണ് ബ്രിട്ടണിലെ ഹൗസ് ഓഫ് ലോര്‍ഡ്‌സ്. മെയ് 27ന് നടക്കുന്ന ചര്‍ച്ചയില്‍ പ്രമുഖ രാഷ്ട്രീയ ചിന്തകന്‍ ലോര്‍ഡ് ബിക്കു പരേഖ് അധ്യക്ഷനാകും. മെയ് എട്ടിന് നടന്ന തെരഞ്ഞെടുപ്പില്‍ ഡേവിഡ് കാമറൂണ്‍ അധികാരത്തില്‍ തിരികെ എത്തിയ ട്രെന്‍ഡിനെ അടിസ്ഥാനപ്പെടുത്തിയാണ് ചര്‍ച്ച നടക്കുക.

ബ്രിട്ടണില്‍ വോട്ടവകാശമുള്ള വിദേശികളില്‍ ഏറ്റവും വലിയ ശക്തി ഇന്ത്യക്കാരാണ്. 6.94 ലക്ഷം ഇന്ത്യക്കാരാണ് ബ്രിട്ടണില്‍ താമസമാക്കിയിരിക്കുന്നത്. (വോട്ടവകാശമുള്ളവര്‍).

കണ്‍സര്‍വേറ്റീവുകളുടെ മടങ്ങി വരവില്‍ നിര്‍ണായകമായ സ്ഥാനം വഹിച്ചത് ഇന്ത്യന്‍ വോട്ടര്‍മാരുടെ വോട്ടുകളാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. പാരമ്പര്യമായി ലേബര്‍ പാര്‍ട്ടിയെ പിന്തുണച്ചിരുന്ന ഇന്ത്യക്കാര്‍ ഇത്തവണ കൂട്ടത്തോടെ പിന്തുണ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് നല്‍കിയെന്നാണ് വിലയിരുത്തലുകള്‍. ബ്രിട്ടീഷ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പഠനങ്ങളില്‍ പറയുന്നത് ഇന്ത്യക്കാര്‍ക്കിടയിലുണ്ടായിരുന്ന ലേബര്‍ പാര്‍ട്ടിക്കുള്ള പിന്തുണ 77 ശതമാനത്തില്‍നിന്ന് 18 ശതമാനമായി കുറഞ്ഞെന്നാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.