1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 25, 2015


കള്ളപ്പണം വെളുപ്പിക്കുന്നതിനായി വിദേശ ക്രിമിനലുകള്‍ യുകെയില്‍ ആഢംബര വീടുകള്‍ വാങ്ങിക്കൂട്ടുന്നത് വീട് വിലയില്‍ വര്‍ദ്ധനവിന് കാരണമാകുന്നതായി ലോ എന്‍ഫോസ്‌മെന്റ് മേധാവി. നാഷ്ണല്‍ ക്രൈം ഏജന്‍സിയിലെ എക്കണോമിക് ടൈം ഡയറക്ടറായ ഡൊണാള്‍ഡ് ടൂണാണ് ഇത്തരത്തിലൊരു അഭിപ്രായ പ്രകടനം നടത്തിയത്.

കഴിഞ്ഞ എക്കാലത്തേക്കാളും ഉപരിയായി യുകെയില്‍ ഭവന വിപണി കുതിച്ചു കയറുന്നതാണ് കള്ളപ്പണക്കാരെ യുകെയിലേക്ക് ആകര്‍ഷിക്കുന്ന ഘടകം. യഥാര്‍ത്ഥ ഉടമകളെ കണ്ടെത്താന്‍ പോലും കഴിയാത്ത തരത്തിലാണ് ഓഫ്‌ഷോര്‍ കോര്‍പ്പറേഷന്‍ കമ്പനികള്‍ കള്ളപ്പണക്കാരുടെ പേരില്‍ നിക്ഷേപങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭവന വില്‍പ്പനയിലൂടെ സര്‍ക്കാരിന് ഏറ്റവും അധികം നികുതി ലഭിക്കുന്നത് വെസ്റ്റ്മിനിസ്റ്റര്‍ സിറ്റി, റോയല്‍ ബറോ ഓഫ് കെന്‍സിംഗ്ടണ്‍ ആന്‍ഡ് ചെല്‍സി എന്നിവിടങ്ങളില്‍നിന്നാണ്. ഇവിടെ ഭവനങ്ങല്‍ക്ക് വലിയ വിലയാണ്. ആഢംബര ഭവനങ്ങള്‍ക്കാണ് ഈ പ്രദേശങ്ങളില്‍ പ്രിയം കൂടുതല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.