1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 24, 2015

ലണ്ടനില്‍നിന്ന് ഹെഡ് ക്വാര്‍ട്ടേഴ്‌സ് മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റുന്നതിനെ കുറിച്ച് ആലോചിച്ച് കൊണ്ടിരിക്കുകയാണെന്ന് എച്ച്എസ്ബിസി ബാങ്ക്. സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുണ്ടായ റെഗുലേറ്ററി ആന്‍ഡ് സ്ട്രക്ടചറല്‍ റീഫോംസിന്റെ ഭാഗമായിട്ടാണ് ബാങ്ക് ഇത്തരത്തിലൊരു നീക്കത്തെ കുറിച്ച് ആലോചിക്കുന്നത്.

പുതിയ സാഹചര്യത്തില്‍ ബാങ്കിന് പറ്റിയ ആസ്ഥാനം ഏതാണെന്ന് കണ്ടെത്താന്‍ എച്ച്എസ്ബിസി ബാങ്ക് മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ജോലികള്‍ നടക്കുകയാണെന്നും ഇപ്പോള്‍ എന്തെങ്കിലും കൂടുതലായി പറയാന്‍ സാധിക്കില്ലെന്നും ബാങ്ക് പ്രതിനിധികള്‍ പറഞ്ഞു.

എച്ച്എസ്ബിസി ബാങ്ക് യുകെയില്‍നിന്ന് പുറത്തേക്ക് പോകുന്നു എന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ബാങ്കിന്റെ ഷെയര്‍ വില വര്‍ദ്ധിച്ചു. മൂന്ന് ശതമാനത്തോളം ഷെയര്‍ മാര്‍ക്കറ്റില്‍ വര്‍ദ്ധനവുണ്ടായി.

മിഡ്‌ലാന്‍ഡ് ബാങ്ക് എന്നറിയപ്പെടുന്ന എച്ച്എസ്ബിസിയുടെ റീടെയില്‍ ബാങ്ക് വില്‍ക്കാന്‍ തീരുമാനിച്ചതായി കമ്പനി അറിയിച്ചു. 2019 ഓട് കൂടി റീടെയില്‍ ബിസിനസ് പ്രധാന ബാങ്കില്‍നിന്ന് വേര്‍പ്പെടുത്തണമെന്നാണ് ബ്രിട്ടണില്‍ നിലവില്‍ വരുന്ന പുതിയ നിയമം. ഈ സാഹചര്യത്തിലാണ് പ്രധാന ബാങ്കില്‍നിന്ന് വേര്‍പ്പെടുത്താനുള്ള ശ്രമം എച്ച്എസ്ബിസി ആരംഭിച്ചിരിക്കുന്നത്.

റെഗുലേറ്ററി പ്രഷര്‍, ബാങ്കുമായി ബന്ധപ്പെട്ടുയര്‍ന്നു വന്ന ആരോപണങ്ങള്‍, ഉയര്‍ന്ന നികുതി തുടങ്ങിയ കാര്യങ്ങളാണ് എച്ച്എസ്ബിസിയെ യുകെയില്‍നിന്ന് പുറത്തേക്ക് കടത്താന്‍ മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.