1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 13, 2018

സ്വന്തം ലേഖകന്‍: കാനഡയില്‍ അറസ്റ്റിലായ ഹവായ് സി.എഫ്.ഒയ്ക്ക് ജാമ്യം; കാനഡയുടെ നീക്കം കനേഡിയന്‍ നയതന്ത്രജ്ഞന്‍ മൈക്കല്‍ കോര്‍വിങിനെ ചൈന അറസ്റ്റ് ചെയ്തതിന് പിന്നാലെ. കാനഡയില്‍ അറസ്റ്റിലായ ടെലികോം ഭീമന്‍ ഹവായ് സി.എഫ്.ഒ. മെങ് വാന്‍ഷുവിന് ജാമ്യം. കനേഡിയന്‍ നയതന്ത്രജ്ഞന്‍ മൈക്കല്‍ കോര്‍വിങിനെ ചൈന അറസ്റ്റ് ചെയ്തതന് പിന്നാലെയാണ് മെങിന് ജാമ്യം ലഭിച്ചിട്ടുള്ളത്.

വാന്ഡകൂവര്‍ കോടതിയാണ് മെങിന് ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച മെങിന് കേസ് കഴിയാത് രാജ്യം വിടാനാകില്ല. ലാന്‍ കൂവറിലെ ഭര്‍ത്താവിന്റെ വസതിയില്‍ മെങിന് താമസിക്കാം. അതേസമയം രാജ്യത്തെ എന്‍.ജി.ഒ. നിയമം ലംഘിച്ചുവെന്നാരോപിച്ചായിരുന്നു കോര്‍വിങിനെ ചൈനീസ് സുരക്ഷ സേന കസ്റ്റഡിയിലെടുത്തത്. കോര്‍വിങ് ഉപദേഷ്ടാവായ ഇന്റര്‍നാഷണല്‍ ക്രൈസിസ് ഗ്രൂപ്പ് എന്ന എന്‍.ജി.ഒ. ചൈനയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് ആരോപണം.

എന്നാല്‍ മെങിന് ജാമ്യം അനുവദിച്ചത് യു.എസ്‌കാനഡ സഖ്യവും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമാകില്ലെന്ന പ്രതീക്ഷയിലാണ് വ്യപാരാ ലോകം. എന്നാല്‍ കോര്‍വിങിന്റെ അറസ്റ്റിന് മെങിന്റെ അറസ്റ്റുമായിബന്ധമില്ലെന്ന് കനേഡിയന്‍ പൊതു സുരക്ഷാ മന്ത്രി റാല്‍ഫ് ഗുഡ് അഭിപ്രായപ്പെട്ടു. ഡിസംബര്‍ ഒന്നിനാണ് വാന്‍ഷു അറസ്റ്റിലാകുന്നത്. ഇറാനെതിരെ യു.എല് ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിച്ച് ഉത്പന്നങ്ങള്‍ യു.എസിലേക്ക് കയറ്റി അയച്ചെന്നാണ് ആരോപണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.