1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 28, 2016

സ്വന്തം ലേഖകന്‍: ‘ഒരു മുസ്ലിമായ എന്നെ വിശ്വസിക്കുന്നുവെങ്കില്‍ ഒരു ആലിംഗനം തരൂ’, തീവ്രവാദ വിരുദ്ധ പ്രചാരണത്തിന് ഇറങ്ങിയ പെണ്‍കുട്ടിക്ക് പകരം കിട്ടിയത്.
ലോകത്തെ മുസ്ലീങ്ങളെ മുഴുവന്‍ ഭീകരവാദത്തിന്റെ പരിവേഷം നല്‍കി ഭീതി വളര്‍ത്തുന്നതിനെതിരെ പ്രചാരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് മുന്ന അദന്‍ എന്ന 18 കാരി ലണ്ടനിലെ തെരുവുകളിലേക്കിറങ്ങിയത്.

‘ഒരു മുസ്ലിമായ എന്നെ വിശ്വസിക്കുന്നുവെങ്കില്‍ ഒരു ആലിംഗനം തരൂ’ എന്നെഴുതിയ ബാനറുമായാണ് മുന്ന ലണ്ടനിലെ നിരത്തിലിറങ്ങിയത്. എന്നാല്‍ മുന്നയെ ഞെട്ടിക്കുന്ന പ്രതികരണമായിരുന്നു ലണ്ടന്‍ നിവാസികളില്‍ നിന്ന് ലഭിച്ചത്. ‘ഞാനൊരു മുസ്ലിമാണ്, എന്നാല്‍ തീവ്രവാദിയല്ല. നിങ്ങള്‍ എന്നെ വിശ്വസിക്കുന്നുവെങ്കില്‍ എനിക്കൊരു ആലിംഗനം തരൂ’ എന്നിങ്ങനെയാണ് തനിക്ക് സമീപം സ്ഥാപിച്ച ബാനറില്‍ മുന്ന എഴുതിയിരുന്നത്.

മുസ്ലിം വിരുദ്ധ പ്രവണത വര്‍ധിച്ചതിനാല്‍ സമ്മിശ്ര പ്രതികരണങ്ങള്‍ നേരിടേണ്ടി വരുമെന്ന മുന്‍ധാരണയോടെയാണ് സെന്‍ട്രല്‍ ലണ്ടനിലെ തെരുവില്‍ മുന്ന നിന്നത്. എന്നാല്‍ തനിക്കുണ്ടായ അനുഭവം തികച്ചും വ്യത്യസ്തമായിരുന്നുവെന്ന് മുന്ന പറയുന്നു.

ഒരു ആലിംഗനം ചോദിച്ച മുന്നയെ വഴിയാത്രക്കാര്‍ ആലിംഗനങ്ങള്‍ക്കൊണ്ട് മൂടി. ഒടുവില്‍ മുന്നയെ ആലിംഗനം ചെയ്ത് മുസ്ലിം സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുള്ളവരുടെ തിരക്കായി. ബാനറുമായി മറ്റ് സ്ഥലങ്ങളിലേക്ക് മാറിമാറി നിന്നുനോക്കിയെങ്കിലും പ്രതികരണം സമമായിരുന്നു. മനുഷ്യത്വം അവസാനിച്ചിട്ടില്ലെന്നും വര്‍ഗീയതയ്ക്ക് സമൂഹത്തില്‍ സ്ഥാനമില്ലെന്നും അനുഭവം തന്നെ പഠിപ്പിച്ചതായി ക്യാംപെയിന് ശേഷം മുന്ന പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.