1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2017

സ്വന്തം ലേഖകന്‍: മൊസൂളില്‍ നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍, ഇരകളില്‍ ഭൂരിപക്ഷവും സാധാരണക്കാരായ നഗരവാസികള്‍. മാസങ്ങള്‍ നീണ്ടുനിന്ന യുദ്ധത്തില്‍ പങ്കെടുത്ത എല്ലാ കക്ഷികളും കടുത്ത മനുഷ്യാവകാശ ലംഘനം നടത്തിയെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആരോപിക്കുന്നു. സിവിലിയന്മാരെ മനുഷ്യപ്പരിചകളായി ഉപയോഗിച്ച ഐഎസ് ഭീകരരുടെ നടപടി അംഗീകരിക്കാനാവില്ലെന്നും സംഘടന വ്യക്തമാക്കി.

ഐഎസിനെതിരേ പോരാടിയ ഇറാക്ക് സൈനികരും അവരെ പിന്തുണച്ച യുഎസ് സൈന്യവും സിവിലിയന്മാര്‍ക്ക് എതിരേ അതിക്രമം നടത്തിയിട്ടുണ്ട്. ജനസാന്ദ്രതയുള്ള മേഖലകളില്‍ സൈന്യം ബോംബാക്രമണങ്ങള്‍ നടത്തി. പടിഞ്ഞാറന്‍ മൊസൂളിലെ യുദ്ധമേഖലയില്‍ കുടുങ്ങിയ സിവിലിയന്മാരുടെ സംരക്ഷണം ഉറപ്പാക്കാന്‍ സൈന്യം നടപടിയെടുത്തില്ലെന്ന് ആംനസ്റ്റി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി.

മൂന്നു വര്‍ഷം മുന്പ് ഐഎസ് നിയന്ത്രണത്തിലായ മൊസൂള്‍ കഴിഞ്ഞദിവസമാണ് ഇറാക്ക് തിരിച്ചു പിടിച്ചത്. യുദ്ധ കാലത്ത് പത്തു ലക്ഷത്തോളം പേര്‍ നഗരത്തില്‍നിന്നു പലായനം ചെയ്തു. മൊസൂള്‍ തിരിച്ചുപിടിച്ചത് ഭീകര വിരുദ്ധ യുദ്ധത്തിലെ നാഴികക്കല്ലാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വിശേഷിപ്പിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.