TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 11, 2018

സ്വന്തം ലേഖകന്‍: ചൈനയില്‍ മുസ്ലീങ്ങള്‍ പീഡിപ്പിക്കപ്പെടുന്നതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്; പ്രമുഖ ക്രിസ്ത്യന്‍ പള്ളിയും അധികൃതര്‍ അടച്ചുപൂട്ടി. ചൈനയില്‍ മുസ്‌ലിംകള്‍ ആസൂത്രിതമായി പീഡനത്തിനിരയാകുന്നതിന് തെളിവുകളുണ്ടെന്ന് അന്താരാഷ്ട്ര മനുഷ്യാവാകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്. ഇക്കാര്യത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നവര്‍ക്കെതിരെ ആഗോളാടിസ്ഥാനത്തില്‍ ഉപരോധം വേണമെന്നും സംഘടന ആവശ്യപ്പെട്ടു.

ചൈനയിലെ സിന്‍ജ്യങ് പ്രവിശ്യയില്‍ വര്‍ഷങ്ങളായി ഭീകരനിയമങ്ങളാണ് അധികൃതര്‍ അടിച്ചേല്‍പിക്കുന്നത്. ഉയിഗൂര്‍, തുര്‍കിക് വിഭാഗങ്ങളില്‍പെട്ട ലക്ഷക്കണക്കിന് മുസ്‌ലിംകള്‍ തടവില്‍ കഴിയുകയാണ് സംഘടന കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. തടവില്‍ കഴിയുന്നവര്‍ കടുത്ത പീഡനങ്ങള്‍ക്കിരയാകുന്നു. ഇവരെ കുടുംബവുമായോ അഭിഭാഷകരുമായോ ബന്ധപ്പെടാന്‍ അനുവദിക്കുന്നില്ലെന്നും അധികൃതരുമായി സഹകരിക്കാത്തവരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടുന്നുണ്ട്.

എന്നാല്‍, ആരോപണങ്ങള്‍ തള്ളിയ ചൈന, സിന്‍ജ്യങ് പ്രവിശ്യയില്‍ സുരക്ഷ ശക്തമാക്കിയത് തീവ്രവാദത്തെ നേരിടാനാണെന്ന് വ്യക്തമാക്കി. അതിനിടെ ചൈനയില്‍ പ്രമുഖ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ പള്ളി അധികൃതര്‍ അടച്ചുപൂട്ടി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നതായി ആരോപിച്ചാണ് അടച്ചുപൂട്ടല്‍. ഞായറാഴ്ച വൈകീട്ട് എഴുപതോളം ഉദ്യോഗസ്ഥര്‍ സംഘടിച്ചെത്തിയാണ് പള്ളി അടച്ചുപൂട്ടിയതെന്ന് പാസ്റ്റര്‍ ജിന്‍ മിഗ്രി പറഞ്ഞു.

സിയോണ്‍ ചര്‍ച്ച് എന്നറിയപ്പെടുന്ന പള്ളി പ്രദേശത്തെ പ്രമുഖ ക്രിസ്ത്യന്‍ ആരാധനാലയമാണ്. ഉദ്യോഗസ്ഥര്‍ പള്ളിയിലെ വസ്തുക്കള്‍ നശിപ്പിക്കുകയും ആളുകളെ വലിച്ചിഴക്കുകയും ചെയ്തതായി ആരോപണമുണ്ട്. കമ്യൂണിസ്റ്റ് ഭരണകൂടം മതസ്ഥാപനങ്ങളെ ഇല്ലാതാക്കുന്നതിന് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് നടപടിയെന്നാണ് വിമര്‍ശനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

ബ്രെക്‌സിറ്റ് യാഥാര്‍ഥ്യമാകുന്നു; കരട് കരാറില്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും ധാരണയായി; കരാറിന് കാബിനറ്റ് അംഗീകാരം
ബ്രെക്‌സിറ്റ് യാഥാര്‍ഥ്യമാകുന്നു; കരട് കരാറില്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും ധാരണയായി; കരാറിന് കാബിനറ്റ് അംഗീകാരം
‘അല്ല! സത്യത്തില്‍ ആരാണ് പ്രധാനമന്ത്രി?’ ആശയക്കുഴപ്പത്തില്‍ ശ്രീലങ്ക; രാജപക്ഷെയ്‌ക്കെതിരായ അവിശ്വാസ പ്രമേയം പാര്‍ലമെന്റ് പാസാക്കി
‘അല്ല! സത്യത്തില്‍ ആരാണ് പ്രധാനമന്ത്രി?’ ആശയക്കുഴപ്പത്തില്‍ ശ്രീലങ്ക; രാജപക്ഷെയ്‌ക്കെതിരായ അവിശ്വാസ പ്രമേയം പാര്‍ലമെന്റ് പാസാക്കി
കുവൈത്തില്‍ പേമാരി; പൊതുഅവധി പ്രഖ്യാപിച്ചു; അവശ്യ സാധനങ്ങള്‍ കരുതിവയ്ക്കാന്‍ നിര്‍ദേശം
കുവൈത്തില്‍ പേമാരി; പൊതുഅവധി പ്രഖ്യാപിച്ചു; അവശ്യ സാധനങ്ങള്‍ കരുതിവയ്ക്കാന്‍ നിര്‍ദേശം
യുകെയില്‍ നിറവയറില്‍ അമ്പേറ്റ ഇന്ത്യന്‍ വംശജയായ ഗര്‍ഭിണിയ്ക്ക് ദാരുണാന്ത്യം; മുന്‍ ഭര്‍ത്താവ് അറസ്റ്റില്‍; അമ്പേറ്റിട്ടും അമ്മയുടെ വയറ്റില്‍ നിന്ന് ജീവനോടെ പുറത്തുവന്ന് അത്ഭുത ബാലന്‍
യുകെയില്‍ നിറവയറില്‍ അമ്പേറ്റ ഇന്ത്യന്‍ വംശജയായ ഗര്‍ഭിണിയ്ക്ക് ദാരുണാന്ത്യം; മുന്‍ ഭര്‍ത്താവ് അറസ്റ്റില്‍; അമ്പേറ്റിട്ടും അമ്മയുടെ വയറ്റില്‍ നിന്ന് ജീവനോടെ പുറത്തുവന്ന് അത്ഭുത ബാലന്‍
ദീപാവലി ആശംസയില്‍ ഹിന്ദുക്കളെ മറന്നു; ട്രംപിന്റെ വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷങ്ങളില്‍ വിവാദവും മധുരവും; മോദിയുമായുള്ള സൗഹൃദത്തിന് താന്‍ കടപ്പെട്ടിരിക്കുന്നു എന്ന് ട്രംപ്
ദീപാവലി ആശംസയില്‍ ഹിന്ദുക്കളെ മറന്നു; ട്രംപിന്റെ വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷങ്ങളില്‍ വിവാദവും മധുരവും; മോദിയുമായുള്ള സൗഹൃദത്തിന് താന്‍ കടപ്പെട്ടിരിക്കുന്നു എന്ന് ട്രംപ്
ശബരിമല യുവതീ പ്രവേശനം: സര്‍ക്കാര്‍ വിളിച്ച നിര്‍ണായക സര്‍വ്വകക്ഷി യോഗം ഇന്ന്; പന്തളം തന്ത്രി കുടുംബവുമായും ചര്‍ച്ച
ശബരിമല യുവതീ പ്രവേശനം: സര്‍ക്കാര്‍ വിളിച്ച നിര്‍ണായക സര്‍വ്വകക്ഷി യോഗം ഇന്ന്; പന്തളം തന്ത്രി കുടുംബവുമായും ചര്‍ച്ച
ഗജ ചുഴലിക്കാറ്റ് ഇന്ന് തമിഴ്‌നാട് തീരം തൊടും; ശക്തമായ മഴയ്ക്ക് സാധ്യത; കനത്ത ജാഗ്രതാ നിര്‍ദേശം
ഗജ ചുഴലിക്കാറ്റ് ഇന്ന് തമിഴ്‌നാട് തീരം തൊടും; ശക്തമായ മഴയ്ക്ക് സാധ്യത; കനത്ത ജാഗ്രതാ നിര്‍ദേശം
കണ്ണൂര്‍, ഷാര്‍ജ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസ് ഡിസംബര്‍ 10 ന്
കണ്ണൂര്‍, ഷാര്‍ജ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസ് ഡിസംബര്‍ 10 ന്
നടി കാജല്‍ അഗര്‍വാളിനെ പൊതുവേദിയില്‍ വെച്ച് ചുംബിച്ച ഛായാഗ്രാഹകന്‍ വിവാദക്കുരുക്കില്‍
നടി കാജല്‍ അഗര്‍വാളിനെ പൊതുവേദിയില്‍ വെച്ച് ചുംബിച്ച ഛായാഗ്രാഹകന്‍ വിവാദക്കുരുക്കില്‍
More Stories..