1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 11, 2018

സ്വന്തം ലേഖകന്‍: അമേരിക്കയുടെ കിഴക്കന്‍ തീരമേഖലയില്‍ ഭീതിപരത്തി ‘ഫ്‌ലോറന്‍സ്’ ചുഴലിക്കാറ്റ്; ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു. മണിക്കൂറില്‍ 105 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന ഫ്‌ലോറന്‍സ് ചുഴലിക്കൊടുങ്കാറ്റിനെ നേരിടാന്‍ പ്രദേശിക ഭരണകൂടങ്ങള്‍ നടപടികള്‍ തുടങ്ങി. തീരദേശത്തെ മുഴുവന്‍ ആളുകളേയും മാറ്റിപ്പാര്‍പ്പിക്കുമെന്ന് സൗത്ത് കരോളിന ഗവര്‍ണര്‍ അറിയിച്ചു.

കാറ്റഗറിനാലിലുള്ള ഫ്‌ലോറന്‍സ് ചുഴലിക്കൊടുങ്കാറ്റ് ചൊവ്വാഴ്ചയോടെ തീരത്തോട് അടുക്കുന്നതോടെ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് നോര്‍ത്ത് കരോളിന, വിര്‍ജീനിയ സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തകരെ നിയോഗിച്ചതായി അധികൃതര്‍ അറിയിച്ചു.

കിഴക്കന്‍ മേഖലയില്‍ 27 വര്‍ഷത്തിനിടെ വീശുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റാണിത്. 1989ല്‍ നോര്‍ത്ത് കരോളിനയില്‍ കാറ്റഗറിനാലില്‍പ്പെട്ട കൊടുങ്കാറ്റ് വീശിയിരുന്നു. അന്ന് 49 പേരുടെ ജീവനാണ് കൊടുങ്കാറ്റില്‍ നഷ്ടമായത്.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.