1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2018

സ്വന്തം ലേഖകന്‍: ഉഗ്രരൂപം പൂണ്ട് മൈക്കിള്‍ ചുഴലിക്കൊടുങ്കാറ്റ് ഫ്‌ലോറിഡയിലേക്ക്; മൂന്ന് യുഎസ് സംസ്ഥാനങ്ങളില്‍ അടിയന്തിരാവസ്ഥ; കാറ്റിനു മുന്നോടിയായി പേമാരിയും മിന്നല്‍ പ്രളയവും. മൈക്കിള്‍ യുഎസ് സംസ്ഥാനമായ ഫ്‌ലോറിഡയുടെ വടക്കുപടിഞ്ഞാറന്‍ തീരത്തേക്ക് അടുത്തതോടെ മൂന്നു തീര സംസ്ഥാനങ്ങളില്‍ യുഎസ് ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

അതിതീവ്രത സൂചിപ്പിക്കുന്ന ‘കാറ്റഗറി 4’ വിഭാഗത്തില്‍പ്പെട്ട ചുഴലിക്കാറ്റിന് അകമ്പടിയായി തീരമേഖലകളില്‍ പേമാരി തുടങ്ങിയിട്ടുണ്ട്. ഫ്‌ലോറിഡയ്ക്കു പുറമേ തെക്കന്‍ അലബാമയിലും ജോര്‍ജിയയിലും കനത്ത മഴയും മിന്നല്‍പ്രളയവും ഉണ്ടാകുമെന്നാണു മുന്നറിയിപ്പ്.

ഫ്‌ലോറിഡയിലെ വിവിധ പ്രദേശങ്ങളില്‍നിന്നും 21 ലക്ഷം പേരോടു ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫ്‌ലോറിഡയിലെ പാന്‍ഹാന്‍ഡിലിലും തെക്കന്‍ അലബാമയിലും ജോര്‍ജിയയിലുമായി 38 ലക്ഷം പേര്‍ക്ക് അതീവജാഗ്രത മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

കരയിലും ‘കാറ്റഗറി 4’ആയി തുടര്‍ന്നാല്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമായിരിക്കും മൈക്കിള്‍ വിതയ്ക്കുകയെന്നാണ് കണക്കുകൂട്ടല്‍. മണിക്കൂറില്‍ 230 കിലോമീറ്റര്‍ വേഗത്തിലാണു ചുഴലിക്കാറ്റ് കരയിലേക്കു നീങ്ങുന്നത്. പാന്‍ഹാന്‍ഡിലിലെ ആറു വിമാനത്താവളങ്ങള്‍ അടച്ചു. കടല്‍ക്ഷോഭം മൂലം തീരത്തെ കെട്ടിടങ്ങള്‍ വെള്ളത്തിനടിയിലാകുമെന്നും മുന്നറിയിപ്പുണ്ട്.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.