1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2015

മലയാളികള്‍ ഈ ലോകത്ത് എവിടെ ചെന്ന് വീട് വാടകയ്ക്ക് എടുത്താലും വീട്ടുടമയ്ക്ക് പറയാന്‍ ഒരു പരാതിയുണ്ടാകും രണ്ട് നേരത്തെ കുളി നഷ്ടപ്പെടുത്തുന്നത് ബാക്കിയുള്ളവര്‍ക്ക് കൂടി ഉപയോഗിക്കാനുള്ള വെള്ളമാണെന്ന്. എല്ലാവരും അങ്ങനെയല്ലെങ്കിലും ഭൂരിപക്ഷം വരുന്ന മലയാളികളും വൃത്തിയുടെ കാര്യത്തില്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്നവരാണ്. ഇതാ വൃത്തിയുമായി ബന്ധപ്പെട്ട് നടന്ന ഒരു സര്‍വെയുടെ വാര്‍ത്ത. സര്‍വെ നടന്നത് ലണ്ടനിലാണ്. ഇതില്‍ കണ്ടെത്തിയിരിക്കുന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. ബ്രിട്ടണിലെ ഭൂരിപക്ഷം വരുന്ന സ്ത്രീകളും എല്ലാ ദിവസവും കുളിക്കാത്തവരാണെന്നാണ് ഹൈജീന്‍ സര്‍വെ കണ്ടെത്തിയിരിക്കുന്നത്.

ബ്രിട്ടനിലെ യുവതികളില്‍ 100 പേരില്‍ 33 പേര്‍ മൂന്നു ദിവസം കൂടുമ്പോഴോ അതില്‍ കൂടുതല്‍ ദിവസങ്ങള്‍ക്ക് ശേഷമോ മാത്രമാണ് കുളിക്കുന്നത്.

പഠനത്തിനായി തെരഞ്ഞെടുത്ത 2,000 യുവതികളില്‍ 57 ശതമാനവും ആരോഗ്യ പരിപാലനത്തെ കുറിച്ച് ശരിയായ കാഴ്ച്ചപ്പാടുകള്‍ ഇല്ലാത്തവരാണ്. ജോലിഭാരം മൂലം ആരോഗ്യ പരിപാലനം കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിയാതെ പോകുന്നതാണെന്നാണ് ഇവരുടെ ന്യായവാദം. പലപ്പോഴും വീട്ടിലെ ജോലികള്‍ തീര്‍ത്തശേഷം തങ്ങള്‍ക്കു കുളിക്കാന്‍ സമയം കിട്ടാറില്ലെന്ന് പഠനത്തില്‍ പങ്കെടുത്തവരില്‍ പൂരിഭാഗവും വ്യക്തമാക്കി .

പഠനത്തില്‍ പങ്കെടുത്തവരില്‍ 92 ശതമാനംപേര്‍ക്കും ഉറക്കമില്ലായ്മ കൂടുതലായി കാണപ്പെടുന്നു. ബ്രിട്ടനിലെ സ്ത്രീകളില്‍ 60 ശതമാനവും രാത്രിയില്‍ കിടക്കുന്നതിനു മുമ്പ് മുഖത്തെ മേക്കപ്പ് കഴുകിക്കളയാന്‍ പോലും സമയം ചെലവഴിക്കാത്തവരാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

എന്‍എച്ച്എസ് മുന്നോട്ടു വെയ്ക്കുന്ന ഹൈജീന്‍ നിര്‍ദ്ദേശ പ്രകാരം ദിവസവും മുഖത്തെ മെയ്ക്കപ്പുകള്‍ കഴുകി കളയണം, പല്ല് തേക്കണം, ടോയിലറ്റ് ഉപയോഗിച്ച ശേഷം കൈ വൃത്തിയാക്കണം, ശരീരത്തില്‍ വിയര്‍ക്കുന്ന ഭാഗങ്ങള്‍ കഴുകി വൃത്തിയാക്കണം പിന്നെ ആഴ്ച്ചയില്‍ രണ്ട് തവണയെങ്കിലും പൂര്‍ണമായും കുളിക്കണം. എന്നാല്‍ ഇതിന് പോലും ബ്രിട്ടീഷ് സ്ത്രീകള്‍ മെനക്കെടുന്നില്ലെന്നാണ് കണ്ടെത്തല്‍. ചര്‍മ്മ പരിപാലനം, രോഗങ്ങള്‍ ഇല്ലാതാക്കാന്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് കുളി പരമ പ്രധാനമാണെന്നും ബ്രിട്ടീഷ് സ്ത്രീകള്‍ ഇത് ചെയ്യാത്തത് തങ്ങളെ അത്ഭുതപ്പെടുത്തിയെന്നും സര്‍വെ നടത്തിയ പഠനസംഘം പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.