1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2019

സ്വന്തം ലേഖകന്‍: ഈ റഷ്യന്‍ പുഷ്പക വിമാനത്തിന് ഭൂമിയും ബഹിരാകാശവും ഒരുപോലെ! പുതിയ ഹൈപ്പര്‍സോണിക് ആളില്ലാ ബഹിരാകാശ പേടകം അവതരിപ്പിച്ച് റഷ്യ. ദിവസങ്ങള്‍ക്ക് മുന്‍പ് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ആര്‍ഐഎ നോവോസ്റ്റിയാണ് റഷ്യയുടെ ഹൈപ്പര്‍സോണിക് ആളില്ലാ ബഹിരാകാശ പേടകത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. റഷ്യയുടെ ബഹിരാകാശ റോക്കറ്റായ ബ്രിസ് എമ്മില്‍ ഘടിപ്പിച്ച നിലയിലായിരുന്നു പേടകം.

160 കിലോമീറ്റര്‍ വരെ ഉയരത്തിലും മണിക്കൂറില്‍ 8642 കിലോമീറ്റര്‍ വരെ വേഗത്തിലും പേടകത്തിന് സഞ്ചരിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബഹിരാകാശത്തു മാത്രമല്ല, ഭൂമിയിലെ ചില പ്രതിരോധ ദൗത്യങ്ങള്‍ക്കും ഈ പേടകം ഉപയോഗിക്കാന്‍ കഴിയും. ഡ്രോണുകളുടെ ഗണത്തില്‍ പെടുത്താവുന്ന ഇവയെ പുനരുപയോഗിക്കാവുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അമ്പത് തവണ ഇവക്ക് പറക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം.

റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസല്ല ഈ ബഹിരാകാശ പേടകത്തിന്റെ നിര്‍മാതാക്കള്‍. റഷ്യന്‍ കമ്പനിയായ ISON ആണ് ഈ ബഹിരാകാശത്തെത്തുന്ന ഡ്രോണ്‍ നിര്‍മിക്കുക. നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ദശലക്ഷക്കണക്കിന് റൂബിളാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് അനുവദിച്ചത്.

ഈ ഡ്രോണിന്റെ എല്ലാഭാഗങ്ങളും നിര്‍മിക്കുന്നതും കൂട്ടിയോജിപ്പിക്കുന്നതും റഷ്യയിലായിരിക്കുമെന്ന് ISON ജനറല്‍ ഡയറക്ടര്‍ യൂറി ബക്‌വാലോവ് വ്യക്തമാക്കി. റോക്കറ്റിന്റെ സഹായത്തില്‍ നിശ്ചിത ഉയരത്തിലെത്തിച്ച ശേഷമായിരിക്കും ഡ്രോണ്‍ ബഹിരാകാശത്തേക്ക് കുത്തനെ പറന്നുയരുക. പാരച്യൂട്ട് വഴിയായിരിക്കും ഇവ ഭൂമിയിലേക്ക് മടങ്ങിവരിക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.