TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2018

സ്വന്തം ലേഖകന്‍: ‘ഐ ആം സോറി ശിവദേ’, കാമുകിയോട് ക്ഷമ ചോദിച്ച് നാടു മുഴുവന്‍ ഫ്‌ലക്‌സ്; പൂനെ സ്വദേശിയായ യുവാവിനെതിരെ കേസ്. എം.ബി.എ വിദ്യാര്‍ത്ഥിയായ ഖേദേക്കറാണ് 72,000 രൂപ ചെലവിട്ട് തന്റെ കാമുകിയുടെ വീട്ടിലേക്കുള്ള വഴിയിലെ ഇലക്ട്രിക് പോസ്റ്റിലെല്ലാം ‘ഐ ആം സോറി ശിവദേ’ എന്ന് ഫ്‌ലക്‌സ് വച്ചത്. പൂനെയിലെ പിംപ്‌രി മേഖലയിലാണ് സംഭവം നടന്നത്.

ഏതാനും ദിവസം മുമ്പാണ് പ്രദേശത്തെ റോഡരികില്‍ മുഴുവന്‍ ഐ ആം സോറി ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ഏതാണ്ട് മുന്നൂറോളം ബോര്‍ഡുകള്‍ ഇത്തരത്തില്‍ ഉണ്ടായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ വിവരം കോര്‍പ്പറേഷന്‍ അധികൃതരെ അറിയിക്കുകയും അനധികൃതമായി ബോര്‍ഡുകള്‍ വച്ചതിന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഖേദേക്കറിനെക്കുറിച്ച് വിവരം ലഭിക്കുന്നത്.

താന്‍ ശിവദേ എന്ന് വിളിക്കുന്ന തന്റെ കാമുകിയുമായി പിണക്കത്തിലാണെന്നും ഇത് തീര്‍ക്കാനാണ് ബോര്‍ഡ് വച്ചതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. തന്റെ സുഹൃത്തുമായി ചേര്‍ന്നാണ് ഖേദേക്കര്‍ പദ്ധതി നടപ്പിലാക്കിയതെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. കോര്‍പ്പറേഷന്‍ അധികൃതരുടെ പരാതിയില്‍ കേസെടുത്തതിനാല്‍ ഖേദേക്കര്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

ഗൂഗിള്‍ ക്ലൗഡ് സിഇഒയായി മലയാളി; അഭിമാന നേട്ടവുമായി തോമസ് കുര്യന്‍
ഗൂഗിള്‍ ക്ലൗഡ് സിഇഒയായി മലയാളി; അഭിമാന നേട്ടവുമായി തോമസ് കുര്യന്‍
വെന്ത് ചാരമായി കാലിഫോര്‍ണിയ; കാട്ടുതീയില്‍ മരിച്ചവരുടെ സംഖ്യ 74 ആയി, കാണാതായവരുടെ എണ്ണം 1000 കവിഞ്ഞു; 1,42,000 ഏക്കര്‍ പ്രദേശം കത്തിനശിച്ചു
വെന്ത് ചാരമായി കാലിഫോര്‍ണിയ; കാട്ടുതീയില്‍ മരിച്ചവരുടെ സംഖ്യ 74 ആയി, കാണാതായവരുടെ എണ്ണം 1000 കവിഞ്ഞു; 1,42,000 ഏക്കര്‍ പ്രദേശം കത്തിനശിച്ചു
ചൈനയില്‍ നിന്ന് മാലദ്വീപിന്റെ സൗഹൃദം തിരിച്ചുപിടിക്കാന്‍ ഇന്ത്യ; പുതിയ മാലദ്വീപ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത് പ്രധാനമന്ത്രി മോദി
ചൈനയില്‍ നിന്ന് മാലദ്വീപിന്റെ സൗഹൃദം തിരിച്ചുപിടിക്കാന്‍ ഇന്ത്യ; പുതിയ മാലദ്വീപ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത് പ്രധാനമന്ത്രി മോദി
ജമാല്‍ ഖഷോഗിയെ കൊല്ലാന്‍ ഉത്തരവിട്ടത് സല്‍മാന്‍ രാജകുമാരനെന്ന് സി.ഐ.എ.
ജമാല്‍ ഖഷോഗിയെ കൊല്ലാന്‍ ഉത്തരവിട്ടത് സല്‍മാന്‍ രാജകുമാരനെന്ന് സി.ഐ.എ.
മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്ക് സിഇഒ സ്ഥാനം ഒഴിയണമെന്ന ആവശ്യവുമായി നിക്ഷേപകര്‍
മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്ക് സിഇഒ സ്ഥാനം ഒഴിയണമെന്ന ആവശ്യവുമായി നിക്ഷേപകര്‍
നിലയ്ക്കലില്‍ അറസ്റ്റിലായ കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; ഞായറാഴ്ച പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് ബിജെപി
നിലയ്ക്കലില്‍ അറസ്റ്റിലായ കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; ഞായറാഴ്ച പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് ബിജെപി
44 നാവികരുമായി കാണാതായ അര്‍ജന്റീനയുടെ മുങ്ങിക്കപ്പല്‍ ഒരു വര്‍ഷത്തിനുശേഷം കണ്ടെത്തി
44 നാവികരുമായി കാണാതായ അര്‍ജന്റീനയുടെ മുങ്ങിക്കപ്പല്‍ ഒരു വര്‍ഷത്തിനുശേഷം കണ്ടെത്തി
തപാല്‍ ജീവനക്കാരുടെ സമരം തീരുന്ന മട്ടില്ല: മറ്റ് രാജ്യങ്ങളില്‍ നിന്ന് കത്ത് അയക്കുന്നത് നിര്‍ത്തണമെന്ന് കാനഡ
തപാല്‍ ജീവനക്കാരുടെ സമരം തീരുന്ന മട്ടില്ല: മറ്റ് രാജ്യങ്ങളില്‍ നിന്ന് കത്ത് അയക്കുന്നത് നിര്‍ത്തണമെന്ന് കാനഡ
‘അയ്യപ്പന്‍’, പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് പൃഥ്വിരാജ്; സര്‍പ്രൈസ് തീരാതെ ആരാധകര്‍
‘അയ്യപ്പന്‍’, പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് പൃഥ്വിരാജ്; സര്‍പ്രൈസ് തീരാതെ ആരാധകര്‍
More Stories..