1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 9, 2019

സ്വന്തം ലേഖകന്‍: ആദ്യ ദിവസം തന്നെ മാനഭംഗപ്പെടുത്തിയത് 20 ഓളം പേര്‍; 18 പേര്‍ക്കൊപ്പം വരെ കഴിയേണ്ടി വന്ന രാത്രികള്‍; ഹോളണ്ടിലെ പെണ്‍വാണിഭ അധോലോകത്ത് നിന്നുള്ള ഞെട്ടിക്കുന്ന സത്യങ്ങളുമായി രക്ഷപ്പെട്ട യുവതിയുടെ പുസ്തകം. നഴ്‌സറി ടീച്ചര്‍ ജോലിക്കായി അയച്ച ഒരു അപേക്ഷയാണ് ഡച്ച് യുവതി സാറാ ഫേര്‍സേത്തിന്റെ ജീവിതം നരകമാക്കി മാറ്റിയത്.

ഹോളണ്ടിലെ ആംസ്റ്റര്‍ഡാമിലേക്കു ജോലി തേടിപോയ സാറ വേശ്യാലയത്തിലാണ് എത്തിപ്പെട്ടത്. തോക്കിന്‍മുനയില്‍ നിര്‍ത്തിയശേഷം യുവതിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്നു ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. ആദ്യ ദിവസം തന്നെ ഇരുപതോളം പേരാണ് സാറയെ ക്രൂരമായി മാനഭംഗപ്പെടുത്തിയത്. കണക്കില്ലാതെ ലഹരിമരുന്നു കഴിച്ചായിരുന്നു ആ ഭീകര ദിനങ്ങളെ അതിജീവിച്ചതെന്ന് സാറ വെളിപ്പെടുത്തുന്നു.

ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന സ്ലേവ് ഗേള്‍ എന്ന സാറ ഫേര്‍സേത്തിന്റെ പുസ്തകത്തിലാണു ചോര മരവിപ്പിക്കുന്ന ഈ വെളിപ്പെടുത്തലുകള്‍ ഉള്ളത്. നഴ്‌സറി ജോലിക്കു വേണ്ടി പ്രമുഖ പത്രങ്ങളില്‍ വന്ന പരസ്യം കണ്ട് ഇറങ്ങിത്തിരിച്ച സാറ എത്തിപ്പെട്ടത് ജോണ്‍ റീസ് എന്ന ക്രിമിനലിന്റെ മുന്നില്‍. വിമാനത്താവളത്തില്‍ വച്ചാണ് സാറ, ജോണ്‍ റീസിനെ ആദ്യമായി പരിചയപ്പെടുന്നത്.

അല്‍പ്പ സമയത്തിനുള്ളില്‍ അയാള്‍ എന്റെ പാസ്‌പോര്‍ട്ട് കൈവശപ്പെടുത്തുകയും എന്റെ വായില്‍ തോക്കു തിരുകുകയും ചെയ്തു. ആദ്യമായി ഒരു പുരുഷനുമായി ശരീരം പങ്കിട്ടപ്പോള്‍ ശരീരം തളര്‍ന്നു പോയെന്നും അനിയന്ത്രിതമായി വിറച്ചുവെന്നും സാറ എഴുതുന്നു. ഒരു ആഴ്ച കഴിയുമ്പോള്‍ യുഗസ്ലോവയില്‍ നിന്നുള്ള ഒരാള്‍ക്ക് സാറയെ റീസ് വിറ്റു.

പുതിയ സ്ഥലത്ത് നായ്കുട്ടികള്‍ക്കൊപ്പമായിരുന്നു സാറയുടെ താമസം. അയാള്‍ക്കു പണം ഉണ്ടാക്കാന്‍ വേണ്ടി 18 പേര്‍ക്കൊപ്പം വരെ ഒരു രാത്രി തനിക്കു കഴിയേണ്ടി വന്നുവെന്നും സാറ പറയുന്നു.ലൈംഗികതയ്ക്കിടയില്‍ ഒരാള്‍ കൊല്ലപ്പെടുന്ന ‘സ്‌നഫ്’ എന്ന പോണ്‍ സിനിമയുടെ ഭാഗമായി തായ് പെണ്‍കുട്ടിയെ ക്രൂരമായി കൊല്ലുന്നതു നിസഹായതയോടെ നോക്കിനില്‍ക്കേണ്ടി വന്നതും സാറ ഓര്‍ക്കുന്നു.

മറ്റൊരിക്കല്‍ തന്നെപ്പോലെ തടവിലാക്കപ്പെട്ട് നിര്‍ബന്ധിത വേശ്യാവൃത്തിക്ക് ഉപയോഗിക്കപ്പെട്ട പെണ്‍കുട്ടിയുടെ പേരില്‍ സംഘാംഗങ്ങള്‍ തമ്മില്‍ വഴക്കുണ്ടാക്കിയതും ഒരാളുടെ തല അക്രമി വെട്ടിമാറ്റുന്നതും അതു നിലത്തു കിടന്നുരുളുന്നതും കാണേണ്ടി വന്നതായും പുസ്തകത്തില്‍ സാറ വെളിപ്പെടുത്തുന്നു. 1997 ലാണ് ആ നരകത്തില്‍ നിന്ന് ഡച്ച് പോലീസിന്റെ സഹായത്തോടെ സാറ രക്ഷപ്പെട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.