1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 3, 2019

സ്വന്തം ലേഖകന്‍: ഒരിടവേളയ്ക്ക് ശേഷം വീണ്ടും മിഗ് 21 പോര്‍വിമാനം പറത്തി വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍. വ്യോമസേന മേധാവി ബി എസ് ധനോവയും അഭിനന്ദനൊപ്പം വിമാനത്തിലുണ്ടായിരുന്നു. ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം കഴിഞ്ഞ മാസമാണ് വീണ്ടും അഭിനന്ദന് വ്യോമസേന പറക്കാന്‍ അനുമതി നല്‍കിയത്.

ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം കഴിഞ്ഞ മാസമാണ് വീണ്ടും അഭിനന്ദന് വ്യോമസേന പറക്കാന്‍ അനുമതി നല്‍കിയത്. പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ നിന്നാണ് അഭിനന്ദന്‍ വര്‍ത്തമാനും എയര്‍ ചീഫ് മാര്‍ഷലും ചേന്ന് ഫൈറ്റര്‍ വിമാനം പറത്തിയത്. മി?ഗ് 21 പൈലറ്റായ ബി എസ് ധനോവ 1999ലെ കാ?ര്‍?ഗില്‍ യുദ്ധ സമയത്ത് പതിനേഴാം സ്‌ക്വാഡ്രണിന്റെ തലവനായിരുന്നു.

ഫെബ്രുവരിയില്‍ പാക്കിസ്ഥാനുമായുണ്ടായ വ്യോമസംഘര്‍ഷത്തിനിടെ പാക്കിസ്ഥാന്റെ ഒരു എഫ് 16 വിമാനം തകര്‍ത്ത അഭിനന്ദന്‍ വര്‍ത്തമാനിന് രാജ്യം വീര്‍ ചക്ര നല്‍കി ആദരിച്ചിരുന്നു. ഡോ?ഗ് ഫൈറ്റില്‍ എഫ് 16 തകര്‍ത്തതിന് പിന്നാലെ പിന്നാലെ കോക്പിറ്റില്‍ നിന്ന് സ്വയം ഇജക്ട് ചെയ്ത് രക്ഷപ്പെട്ട അഭിനന്ദനെ പാക് സൈന്യം പിടികൂടുകയായിരുന്നു.

മാസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞ ഇദ്ദേഹത്തിന് ബെംഗളുരുവിലെ ഐഎഎഫ് എയ്‌റോസ്‌പേസ് മെഡിസിന്‍ വിഭാഗമാണ് പറക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് അനുവദിച്ചത്. എന്നാല്‍ ട്രേഡ് മാര്‍ക്കായ കൊമ്പന്‍ മീശയില്ലാതെയാണ് അഭിനന്ദന്‍ വര്‍ത്തമാന്‍ എയര്‍ മാര്‍ഷലിനൊപ്പം മിഗ് 21 പറത്താനെത്തിയത്. അഭിനന്ദന്‍ പാക് പിടിയില്‍ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ ഈ മീശ ട്രെന്‍ഡാകുകയും അനേകം പേര്‍ ഈ സ്‌റ്റൈല്‍ അനുകരിക്കുകയും ചെയ്തിരുന്നു.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.