1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 7, 2019

സ്വന്തം ലേഖകന്‍: ബലാകോട്ട് ഉപയോഗിച്ചത് ലേസര്‍ ബോംബുകള്‍; കൃത്യതയോടെ കെട്ടിടങ്ങള്‍ തുളച്ചുകയറി കനത്ത നാശനഷ്ടമുണ്ടാക്കിയിയതായി റിപ്പോര്‍ട്ട്. വ്യോമാക്രമണത്തിലൂടെ ഇന്ത്യ തകര്‍ത്ത ബലാകോട്ടിലെ മദ്രസാ കെട്ടിടം ഇപ്പോഴും നിലനില്‍ക്കുന്നു എന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു.

എന്നാല്‍ ഇതിനുള്ള മറുപടിയുമായി എത്തിയിരിക്കയാണ് ഇന്ത്യന്‍ സുരക്ഷാ കേന്ദ്രങ്ങള്‍. ബാലാകോട്ടില്‍ ഉപയോഗിച്ചത് ലേസര്‍ ബോംബുകള്‍ ആണെന്നും ഇത് കെട്ടിടങ്ങളുടെ അകത്ത് കൃത്യമായ നാശനഷ്ടമുണ്ടാക്കിയെന്നും ഔദ്യോഗിക കേന്ദ്രങ്ങള്‍ പ്രതികരിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.എസ് 2000 വിഭാഗത്തില്‍ പെടുന്ന ഇത്തരം ലേസര്‍ ബോംബുകള്‍ ലക്ഷ്യസ്ഥാനത്ത് നുഴഞ്ഞ് കയറി ഉള്ളില്‍ സ്‌ഫോടനം നടത്താന്‍ ശേഷിയുള്ളവയാണ്.

ഫെബ്രുവരി 26ന് നടന്ന വ്യോമാക്രമണത്തെ കുറിച്ച് സര്‍ക്കാര്‍ കൃത്യമായ വിവരം നല്‍കിയിരുന്നു.അതെ സമയം ഇന്ത്യ ബോംബ് ഇട്ടത് ആള്‍താമസമില്ലാത്ത വനത്തിലാണെന്നും ഓപ്പറേഷന്‍ പരാജയമാണെന്നുമാണെന്നായിരുന്നു പാകിസ്താന്റെ അവകാശവാദം.വ്യോമാക്രമണം നടത്തുകയണ് തങ്ങളുടെ ലക്ഷ്യമെന്നും മരിച്ചവരുടെ കണക്കെടുപ്പ് തങ്ങളുടെ ജോലിയല്ലെന്നുമായിരുന്നു വ്യോമസേനയുടെ നിലപാട്. ആവശ്യമായ തെളിവുകള്‍ തങ്ങള്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്നും വ്യോമസേന തലവന്‍ വ്യക്തമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.