1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 7, 2017

സ്വന്തം ലേഖകന്‍: 2008 ല്‍ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് നടത്തിയ കോടികളുടെ തിരിമറി പുറത്ത്, ഐസ്‌ലന്‍ഡ് പ്രധാനമന്ത്രി വിവാദ കുരുക്കില്‍. 2008 ല്‍ ഐസ്‌ലന്‍ഡിലുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ ഒരുങ്ങവേ നിലവിലെ ഐസ്ലന്‍സ് പ്രധാനമന്ത്രി ജാര്‍നി ബെനഡിക്റ്റ്‌സണ്‍ തന്റെ ബാങ്ക് നിക്ഷേപം മുഴുവന്‍ വിറ്റഴിച്ചതായാണ് ആരോപണം.

അടിയന്തര പ്രഖ്യാപനം വരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് പ്രമുഖ ബാങ്കിലെ കോടിക്കണക്കിന് തുകയുടെ നിക്ഷേപം വിറ്റഴിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അന്നത്തെ സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു എംപിയായിരുന്ന ബെനഡിക്റ്റ്‌സണിന്റെ തീരുമാനം. പാനമ രേഖകളിലും ഇദ്ദേഹത്തിന്റെ പേരുണ്ടായിരുന്നെങ്കിലും കള്ളപ്പണ നിക്ഷേപം ഇല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ബെനഡിക്റ്റ്‌സണ്‍ ഇതുവരെ.

അന്നത്തെ സര്‍ക്കാറിനെ അട്ടിമറിക്കാനാണ് അന്ന് എം.പിയായിരുന്ന ബെനഡിക്റ്റ്‌സണ്‍ അത്തരമൊരു തീരുമാനം എടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ബെനഡിക്റ്റ്‌സണിന്റെ പിതാവ് ബാലപീഡനക്കേസില്‍ അറസ്റ്റിലായവര്‍ക്ക് സഹായം നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് സഖ്യകക്ഷികള്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് ഐസ്‌ലന്‍ഡ് ഈ മാസം 28 ന് തെരഞ്ഞെടുപ്പ് നടത്താന്‍ ഒരുങ്ങുന്നതിനിടെയാണ് പ്രധാനമന്ത്രിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന പുതിയ സംഭവവികാസങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.