1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 1, 2018

സ്വന്തം ലേഖകന്‍: ഇടുക്കിയില്‍ ജലനിരപ്പ് 2395.84 അടി; 2400 അടിയായതിനുശേഷം ഷട്ടര്‍ തുറന്നേക്കും; ഇടമലയാര്‍ ഡാമിലും ഓറഞ്ച് അലര്‍ട്ട്; മലമ്പുഴ ഡാം ഇന്ന് തുറക്കും. ഇടുക്കിയിലെ ജലനിരപ്പ് 2399 അടി ആയാല്‍ അവസാന ജാഗ്രത നിര്‍ദേശമായ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കും. 2397 അടിയായാല്‍ പരീക്ഷണാര്‍ഥം ഷട്ടര്‍ തുറക്കാനാണ് (ട്രയല്‍) തീരുമാനം.

അതേസമയം, അണക്കെട്ടില്‍ ജലനിരപ്പ് 2400 അടിയായതിനുശേഷം തുറന്നാല്‍ മതിയാകുമെന്ന് ഡാം സേഫ്റ്റി ആന്‍ഡ് റിസര്‍ച്ച് എന്‍ജിനീയറിങ് വിഭാഗത്തിന്റെ വിലയിരുത്തല്‍. അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയില്‍ എത്തിയതോടെ തിങ്കളാഴ്ച രണ്ടാം ജാഗ്രത നിര്‍ദേശമായ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ജലനിരപ്പ് 2400 അടിയിലെത്തുേമ്പാള്‍ അണക്കെട്ട് തുറക്കുകയെന്ന ഉന്നതതല തീരുമാനത്തില്‍ മാറ്റം വരുത്തി, 23972398 അടിയിലെത്തുേമ്പാള്‍ തുറക്കാമെന്നായിരുന്നു മന്ത്രി എം.എം. മണിയുടെ നിര്‍ദേശം. ഇത് നടപ്പാക്കുന്നതിന് മുന്നോടിയായി പരീക്ഷണ തുറക്കലിന് തീരുമാനിച്ചിരുന്നു. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ പരീക്ഷണ തുറക്കല്‍ ഉണ്ടായാല്‍ അത് ജലനിരപ്പ് 2397ലോ 2398ലോ എത്തിയ ശേഷമാകുമെന്നാണ് സൂചന.

സംസ്ഥാനത്തെ ഏറ്റവും വലിയ ഡാമുകളിലൊന്നായ മലമ്പുഴ ഡാം നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ബുധനാഴ്ച തുറന്നു. ജില്ലയില്‍ കനത്തമഴ തുടരുന്നതിനാല്‍ രാവിലെ 11നും 12നും ഇടക്ക് മലമ്പുഴ ഡാമി!െന്റ സ്പില്‍വെ ഷട്ടറുകള്‍ തുറക്കുമെന്നാണ് മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചിരിക്കുന്നത്. ചൊവ്വാഴ്ചയിലെ കണക്ക് പ്രകാരം 114.78 മീറ്റര്‍ വെള്ളമാണ് മലമ്പുഴ അണക്കെട്ടിലുള്ളത്.

ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കക്കി ഡാമിലെ ജലനിരപ്പ് 980 മീറ്റര്‍ കടന്നതിനാല്‍ രണ്ടാംഘട്ട അതിജാഗ്രത (ഓറഞ്ച് അലര്‍ട്ട്) പുറപ്പെടുവിച്ചു. ഡാമിലെ പരമാവധി ജലവിതാന നിരപ്പ് 981.46 മീറ്ററാണ്. ജലനിരപ്പ് 980.5 മീറ്ററാകുമ്പോള്‍ അവസാനഘട്ട മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കും. തുടര്‍ന്ന് നിശ്ചിത സമയത്തിനകം ഡാമിെന്റ ഷട്ടറുകള്‍ തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കും.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.