1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2015

യു. കെ യിലുള്ള  ഇടുക്കിജില്ലക്കാരുടെ  കൂട്ടായ്മയായ  ഇടുക്കിജില്ലാ സംഗമത്തിന്റെ ഐഡന്റിറ്റി ലോഗോ മഞ്ചെസ്റ്റെരില്‍ പ്രകാശനം ചെയ്തു .ജൂണ്‍ മാസം 20 താം തിയതി ബിര്‍മിങ്ങ്ഹാമില്‍ നടക്കുന്ന നാലാമത് ഇടുകിജില്ലാ സംഗമത്തിന്റെ മുന്നോടിയായ്  ഇടുക്കിജില്ലയുടെ പ്രൌഡിയും പാരംബരിയവും മനോഹാരിതയും ഉള്‍കൊള്ളുന്ന വര്‍ണ്ണാഭമായ ലോഗോ മാര്‍ച് 21 ന് മാഞ്ചസ്റ്റെരില്‍ കൂടിയ ഇടുക്കിജില്ലാ സംഗമം എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍  കണ്‍വീനെര്‍  ബെന്നി മേച്ചേരിമണ്ണില്‍ ജോയിന്റ് കണ്‍വീനെര്‍ മാരായ തോമസ് വരകുകാല , റോയ് മാത്യു , ജിന്റോ ജോസഫ് ,കമ്മറ്റി പ്രതിനിധി വിനോദ് രാജന്‍ തുടങ്ങിയവര്‍ സംയുക്തമായാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്.

ഇടുക്കിജില്ലാ സംഗമത്തിന്റെ ഔദോഗിക ലോഗോ ഇടുക്കിജില്ലാ aസംഗമം വെബ്‌സൈറ്റ് , ഫേസ് ബുക്ക് തുടങ്ങിയവയില്‍ നമ്മുടെ ഐഡന്റിറ്റി അയി ഉപയോഗിക്കുന്നതാണ് .

ജൂണ്‍ മാസം 20 താം തിയതി ബിര്‍മിങ്ങ്ഹാമില്‍ നടക്കുന്ന  സംഗമം പ്രൌഡ ഗംഭീരമാക്കുവാനുള്ള ക്രമീകരണങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്യ്തു. രേജിസ്ട്രഷന്‍,     ഭഷണം, കലാകായിക മത്സരങള്‍ ,പ്രതിഭകളെ ആദരിക്കല്‍ തുടങ്ങിയ കാരിയങ്ങളുടെ നടത്തിപ്പിനായ് ശ്രീ തോമസ് വരകുകാല ,ജിന്റോ ജോസഫ് ,പീറ്റര്‍ താനോലില്‍,ജോജി തോമസ് ,ബിജു തോമസ് ,ലൂസി റോയ് ,  തുടങ്ങിയവര്‍ നേതൃത്വം നല്കുന്നതാണ് .സ്റ്റേജ്,  സൌണ്ട് ,മ്യൂസിക് തുടങ്ങിയവയുടെ  നേതൃത്വം ശ്രീ റോയ് മാത്യു ,വിന്‍സി വിനോദ് ,ജോബി ജോസഫ് .കൂടാതെ യു കെ യിലുള്ള  മുഴുവന്‍ ഇടുക്കിജില്ലക്കാരെയും സംഗമത്തിലേക്കു ഷനിക്കുന്നതിനായി  കമ്മറ്റി അങ്ങഗള്‍ സംയുക്തമായി പ്രവര്‍ത്തിക്കാനും യോഗത്തില്‍ തീരുമാനിച്ചു .
             
ജൂണ്‍ മാസത്തില്‍ നടക്കുന്ന സംഗമത്തിന്റെ രജിസ്ട്രഷന്‍ ഇന്നുമുത്തല്‍ മെമ്പര്‍മാര്‍ക്ക് നടത്താന്‍ സൌകരിയം ഉണ്ട് ഒരു ഫാമിലി  20പൌണ്ട് സംഗമം അക്കൌണ്ടില്‍ ട്രാന്‍സ്ഫര്‍ ചെയ്യുക .നിങ്ങളുടെ പേരും സ്ഥലവും റഫറല്‍ അയി ചേര്‍ക്കണം എന്ന് ഓര്‍മ്മിപ്പിക്കുന്നു.മുന്‍കൂട്ടി രെജിസ്റ്റെര്‍ ചെയ്താല്‍ പങ്കെടുക്കുന്ന ആള്‍ക്കാരുടെ എണ്ണം അറിയുവാനും ഭഷണ ക്രമീകരനത്തിനും ഉപകാര പ്രദം ആകുന്നു .ഈ വര്‍ഷം ഇടുക്കിജില്ലയുടെ തനതു നാടന്‍ ഭഷണമാണ് ഒരുക്കുന്നത് . ACCOUNT  NAME  IDUKKI SANGAMAM , ACCOUNT NO  41886606,SORT CODE  402926.
              
ഇടുക്കിജില്ലയില്‍ നിന്നും യു കെ യില്‍ വസിക്കുന്ന വെക്തികളില്‍ നിന്നും കലാ,സാംസ്‌കാരികം, തൊഴില്‍,ആദുരസേവനം , വിദ്യാഭ്യാസം എന്നീ മേഹലകളില്‍  അംഗീകാരം ലഭിച്ച വെക്തികളെ സംഗമത്തില്‍ പ്രത്യേകം ആദരിക്കുന്നതാണ് ,ഇത്തരം വെക്തികള്‍ സംഗമം കമ്മറ്റി അംഗകളുമായി ബന്ധ പെടണമെന്നു അറിയ്ക്കുന്നു .തോമസ് വരകുകാല  0786681436, റോയ് മാത്യു   07828009530, ജിന്റോ ജോസഫ്  07868173401, പീറ്റര്‍ താനോലില്‍  07713183350.
       
എല്ലാ ഇടുക്കിജില്ലക്കാരെയും ജൂണ്‍ 20 ന് ബിര്‍മിങ്ങ്ഹാം സംഗമത്തിലേക്കു ഹാര്‍ദവമായ്  സ്വാഗതം ചെയ്യ്തു  കൊള്ളുന്നു സംഗമം കമ്മറ്റി ക്കുവേണ്ടി      കണ്‍വീനെര്‍ ബെന്നി മേച്ചേരിമണ്ണില്‍ .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.