1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 21, 2015


ടോം ജോസ്‌

ഇംഗ്ലണ്ട് ലെ വളരെ ശ്രദ്ധേയ മായ സംഗമങ്ങളില്‍ ഒന്നായ ഇടുക്കി സംഗമത്തിന്റെ നാലമത് സമ്മേളനം മുന്‍ കാലങ്ങളിലെ പോലെ ഭംഗി ആയി ബെര്‍മിഹാമില്‍ നടന്നു വച്ച് നടന്നു . രാവിലെ പത്തുമണിക്ക് കുട്ടികളുടെ കല പരിപാടികളോട് കൂടി ആരംഭിച്ച സംഗമത്തിന് കൊഴുപ്പേകി വിവിത കല പരിപാടികള്‍ അവധരിപ്പിക്കപ്പെട്ടു പിന്നിട് നടന്ന സമ്മേളനം ഇടുക്കി സ്വദേശിയായ ഫാദര്‍ റോയ് ഉത്ഘാടനം ചെയ്തുകൊണ്ട് എന്റെ നാട്ടുകാരുടെ കൂടെ കുറച്ചു സമയം ചിലവാക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെ സന്തോഷം ഉണ്ട് എന്നു പറഞ്ഞു.

കഴിഞ്ഞ കാലങ്ങളിലെ പോലെ ഈ സന്തോഷം നിങള്‍ മുന്‍പോട്ടു കൊണ്ട് പോകണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . യോഗത്തില്‍ വച്ച് കിഡ്‌നി ദാനതിലൂടെ UK മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ ഫ്രാന്‍സിസ് കവളകട്ടിനു ആദരിച്ചു പിന്നിട് സംസാരിച്ച ഫ്രാന്‍സിസ് എന്റെ അമ്മ വിട്ടില്‍ സഹായം ചോദിച്ചു വരുന്നവര്‍ക്ക് തേങ്ങയും അരിയും കൊടുത്തു വിടുന്നത് കണ്ടത്തില്‍ നിന്നും ആണ് എനിക്ക് ഈ നന്മ പ്രവര്‍ത്തി ചെയ്യാന്‍ പ്രചോദനം കിട്ടിയത് എന്നു പറഞ്ഞു.

ഫ്രാന്‍സിസ്‌നെ നിറഞ്ഞ കൈയടിയോടു കൂടിയാണ് സദസ് എതിരെറ്റത് സമ്മളനത്തില്‍ വച്ച് ഇടുക്കിയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും വന്നവര്‍ പരസ്പരം പരിചയപ്പെടുകയും സൗഹൃതങ്ങള്‍ പങ്കു വയ്ക്കുന്നതും കാണാമായിരുന്നു മുന്‍ ഇടുക്കി MLA ജോസ് കുറ്റിയാനിയുടെ മകന്‍ മനോജ് കുറ്റിയനി പങ്കെടുത്തിരുന്നു .
ഇടുക്കിയില്‍ നിന്നും മലയാളികള്‍ക്ക് അഭിമാനമായി . സിനിമ സംവിധാനം ചെയ്ത ബിജു ആ ഗസ്റ്റിന്‍ പുതിയ കണ്ടു പിടുത്തം നടത്തി തിസ്സിസ് അവധരിപ്പിച്ചു ബ്രിട്ടീഷ് സമൂഹത്തിന്റെ ആഗികാരം നേടിയ വിനോദ് രാജന്‍ എന്നിവരെ ആദരിച്ചു .

യോഗത്തില്‍ ആദരിച്ചു അടുത്ത ഒരുവര്‍ഷത്തെ പ്രവര്‍ത്തങ്ങള്‍ നടത്തുന്നതിന് വേണ്ടി ജുസ്റ്റില്‍ അബ്രഹം കണ്‍വിനറും , തോമസ് വരകുകാല , ഷിബു കൈതോലില്‍, അജിമോന്‍ ഇടക്കര , ടോം ജോസ് തടിയംപാട് , എന്നി ജോയിന്റ് കണ്‍വീനറന്‍ മാരും അടങ്ങുന്ന 15 അംഗ കമ്മറ്റിയെയും തിരഞ്ഞെടുത്തു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.