1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 17, 2017

സ്വന്തം ലേഖകന്‍: കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരശീല വീണു, പലസ്തീന്‍ രാഷ്ട്രീയം പറഞ്ഞ വാജിബ് മികച്ച ചിത്രം, മലയാള ചിത്രം ഏദന് രണ്ട് പുരസ്‌കാരങ്ങള്‍. അന്നമേരി ജാകിര്‍ സംവിധാനം ചെയ്ത വാജിബിന് മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം ലഭിച്ചപ്പോള്‍ മികച്ച സംവിധായികയായി തായ്‌ലന്റില്‍ നിന്നുള്ള അനൂജ ബുനിയ വര്‍ദ്ധനെയെ തിരഞ്ഞെടുത്തു. ദി ഫെയര്‍വെല്‍ ഫ്‌ളവറാണ് അനൂജയ്ക്ക് പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം.

ഹിന്ദി ചിത്രം ന്യൂട്ടനും മലയാള ചിത്രം ഏദനും രണ്ടു പുരസ്‌കാരം വീതം നേടി. മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം ഏദന്‍ സംവിധാനം ചെയ്ത സഞ്ജു സുരേന്ദ്രന് ലഭിച്ചു. പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള രജത ചകോരം ഐ സ്റ്റില്‍ ഹൈഡ് റ്റു സ്‌മോക്കിനാണ്. മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരവും മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ന്യൂട്ടനാണ്.

മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം തൊണ്ടിമുതലും ദൃക്‌സാക്ഷിയും നേടി. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരം സഞ്ജു സുരേന്ദ്രന്റെ ഏദനാണ്. ജോണി ഹെന്‍ട്രിക്‌സ് സംവിധാനം ചെയ്ത കാന്‍ഡലേറിയ പ്രത്യേക ജൂറി പരാമര്‍ശം നേടി.

പുരസ്‌കാരങ്ങള്‍

മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം: വാജിബ്, സംവിധാനം: അന്നമേരി ജാകിര്‍

മികച്ച സംവിധായകനുള്ള രജത ചകോരം: അനൂജ ബുനിയ വര്‍ദ്ധനെ, ചിത്രം: ദ ഫെയര്‍വെല്‍ ഫ്‌ളവര്‍

മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം: സഞ്ജു സുരേന്ദ്രന്‍, സിനിമ: ഏദന്‍

പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള രജത ചകോരം: ഐ സ്റ്റില്‍ ഹൈഡ് റ്റു സ്‌മോക്ക് , സംവിധാനം: രെയ്ഹാന ഒബെയ്‌മെയര്‍

മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരം: ന്യൂട്ടന്‍, സംവിധാനം: അമിത് വി മസൂര്‍ക്കര്‍

മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരം: ഏദന്‍, സംവിധാനം: സഞ്ജു സുരേന്ദ്രന്‍

മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം: ന്യൂട്ടന്‍, സംവിധാനം: അമിത് വി മസൂര്‍ക്കര്‍

മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം: തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സംവിധാനം: ദിലീഷ് പോത്തന്‍

പ്രത്യേക ജൂറി പരാമര്‍ശം: കാന്‍ഡലേറിയ സംവിധാനം: ജോണി ഹെന്‍ട്രിക്‌സ്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.