1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 21, 2015

ബ്രിട്ടണില്‍ നിയമവിരുദ്ധമായി ജോലി ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാക്കും. ഇതിന്റെ പ്രഖ്യാപനം പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഇന്ന് നടത്തും. ബ്രിട്ടണിലേക്കുള്ള കുടിയേറ്റത്തിന്റെ തോത് കുറയ്ക്കുന്നതിനുള്ള ആദ്യ പടിയായിട്ടാണ് അനധികൃത തൊഴിലാളികള്‍ക്കെതിരെ നടപടി എടുക്കുന്നത്.

അനധികൃത തൊഴിലാളികളില്‍നിന്ന് അവര്‍ക്ക് ലഭിച്ച ശമ്പളം പൊലീസിന് പിടിച്ചെടുക്കാന്‍ കഴിയുന്ന തരത്തിലാണ് പുതിയ നിയമം സര്‍ക്കാര്‍ അണിയിച്ചൊരുക്കുന്നത്. കണ്‍സര്‍വേറ്റീവ് സര്‍ക്കാരിന്റെ ഫസ്റ്റ് ക്യൂന്‍സ് സ്പീച്ചില്‍ ഇമ്മിഗ്രേഷന്‍ ബില്‍ അവതരിപ്പിക്കും.

‘അനധികൃതമായി ജോലി ചെയ്യാനും അനധികൃത തൊഴിലാളികളെ ജോലിക്കെടുക്കാനും ഇവിടെ എളുപ്പമായിരുന്നു. അതുകൊണ്ട് മൗലികമായൊരു നടപടി എടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങള്‍ അനധികൃത തൊഴില്‍ ക്രിമിനില്‍ കുറ്റമാക്കും’ – അനധികൃത തൊഴില്‍ ക്രിമിനല്‍ കുറ്റമാക്കുമെന്ന പ്രഖ്യാപനം ഡേവിഡ് കാമറൂണ്‍ നടത്തുമ്പോള്‍ ആ പ്രസംഗത്തില്‍ ഉപയോഗിക്കുന്ന വരികളാണിവ.

അനധികൃത തൊഴിലാളികള്‍ക്ക് പൊതു സേവനങ്ങള്‍ നിര്‍ത്തലാക്കാനും ഇത്തരക്കാരെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുക്കാനും ബില്ലില്‍ സര്‍ക്കാര്‍ വ്യവസ്ഥ ചെയ്യുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

യാതൊരു നിയന്ത്രണവുമില്ലാത്ത കുടിയേറ്റം ബ്രിട്ടീഷ് ലേബര്‍ മാര്‍ക്കറ്റിനെ നശിപ്പിക്കുമെന്നും തൊഴിലാളികളുടെ വേതനം ഉള്‍പ്പെടെ കുറയുന്നതിന് ഇത് വഴിയൊരുക്കുമെന്നും കാമറൂണ്‍ പറയും. നിയമപരമായ യുകെയില്‍ കടക്കുന്ന നിരവധി ആളുകള്‍ പിന്നീട് നിയമലംഘകരായി യുകെയില്‍ തന്നെ തുടരുന്നു. ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറയും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.