1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2018

സ്വന്തം ലേഖകന്‍: യൂറോപ്പിലെ രാഷ്ട്രീയ വിഭജനവും അധികാര കേന്ദ്രീകരണവും ആഭ്യന്തരയുദ്ധം തന്നെ, തുറന്നടിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. ന്യൂനപക്ഷ വിഭാഗങ്ങളുടെ സുരക്ഷ ഉറപ്പിക്കുന്ന പുരോഗമന ജനാധിപത്യം തീവ്ര വലതുപക്ഷ ശക്തികള്‍ അട്ടിമറിക്കുന്ന സമീപനമാണ് സമീപകാലത്ത് കണ്ടുവരുന്നതെന്നും മാക്രോണ്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ സംസാരിക്കവെ അഭിപ്രായപ്പെട്ടു.

യൂറോപ്യന്‍ പാര്‍ലമെന്റില്‍ അദ്ദേഹത്തിന്റെ ആദ്യ പ്രസംഗമായിരുന്നു. കുടിയേറ്റ വിരുദ്ധത മുഖമുദ്രയാക്കി ഭരണാധികാരികള്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനെയും മാക്രോണ്‍ പരാമര്‍ശിച്ചു.

യൂറോപ്യന്‍ യൂനിയന്‍ ഏകാധിപത്യ ഭരണാധികാരികള്‍ക്കെതിരെ ഒന്നിക്കണമെന്നും ആഹ്വാനം ചെയ്തു. തീവ്രവലതുപക്ഷ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയാണ് മാക്രോണ്‍ കഴിഞ്ഞവര്‍ഷം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.