1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2018

സ്വന്തം ലേഖകന്‍: കാലാവസ്ഥാ മുന്നറിയിപ്പിനിടെ തലയ്ക്ക് മീതെ വെള്ളം വന്നാല്‍! പ്രേക്ഷകരെ ഞെട്ടിക്കാന്‍ പുതിയ വിദ്യയുമായി ചാനല്‍ അവതാരക. ഇമ്മേഴ്‌സീവ് മിക്‌സ്ഡ് റിയാലിറ്റി ടെക്‌നോളജിയുടെ സഹായത്തോടെ കാലാവസ്ഥാ റിപ്പോര്‍ട്ടിങ് നടത്തുന്നതിന് പുതിയരീതി അവതരിപ്പിച്ചത് അമേരിക്കയിലെ ദ വെതര്‍ എന്ന ചാനലാണ്.

നാഷണല്‍ ഹരിക്കെയ്ന്‍ സെന്റര്‍ ഉള്‍പ്പെടെയുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്റ്റുഡിയോയില്‍ ആവിഷ്‌കരിക്കുകയാണ് ദ വെതര്‍ ചാനല്‍ ചെയ്തിരിക്കുന്നത്.

ഫ്‌ളോറന്‍സ് കൊടുങ്കാറ്റ് നോര്‍ത്ത് കരോളീനാ തീരത്തുണ്ടാക്കിയേക്കാവുന്ന വെള്ളപ്പൊക്കത്തെയും നാശനഷ്ടങ്ങളെയും കുറിച്ചുള്ള പരിപാടിക്കാണ് ചാനല്‍ വിര്‍ച്വല്‍ റിയാലിറ്റിയുടെ സഹായം തേടിയത്. കാലാവസ്ഥാനിരീക്ഷകയായ എറിക്ക നവാരോയാണ് പരിപാടിയുടെ അവതാരക.

വെള്ളപ്പൊക്കം സമീപത്തെ ഏതൊക്കെ പ്രദേശങ്ങളെ ബാധിക്കും ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് എന്തൊക്കെ സംഭവിക്കുമെന്നും വിര്‍ച്വല്‍ റിയാലിറ്റിയുടെ സഹായത്തോടെയുള്ള അവതരണത്തില്‍ അവതാരക വ്യക്തമാക്കുന്നു. സംഭവം പ്രേക്ഷകര്‍ക്കിടയില്‍ ഹിറ്റായതിനൊപ്പം സമൂഹമാധ്യമങ്ങളിലും വൈറലായിരിക്കുകയാണ്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.