1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 8, 2015

യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍നിന്നും കുടിയേറ്റ നിയന്ത്രണം എടുത്തു കളഞ്ഞതു മുതല്‍ യൂറോപ്പിലെ ദരിദ്ര രാജ്യങ്ങളില്‍നിന്ന് ബ്രിട്ടണിലേക്ക് തൊഴിലിനായി രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം ഏഴു മടങ്ങ് വര്‍ദ്ധിച്ചുവെന്ന് കണക്കുകള്‍. റൊമാനിയ ബള്‍ഗേറിയ എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്ക് 2014ല്‍ 187,370 നാഷ്ണല്‍ ഇന്‍ഷുറന്‍സ് നമ്പര്‍ നല്‍കിയിട്ടുണ്ടെന്ന് ഔദ്യോഗികമായ കണക്കുകള്‍ സൂചിപ്പിക്കുന്നു. അതിന് മുന്‍പുള്ള വര്‍ഷം അത 27,700 മാത്രമായിരുന്നു. നിയമങ്ങള്‍ ഇളവ് ചെയ്തതോടെ രേഖപ്പെടുത്തിയിരിക്കുന്നത് 576 ശതമാനത്തിന്റെ വര്‍ദ്ധനവാണ്.

12 മാസക്കാലത്തിനിടയിലാണ് ഈ മാറ്റമുണ്ടായിരിക്കുന്നത്. യൂറോപ്പിലെ ഏറ്റവും ദരിദ്രമായ രണ്ട് രാജ്യങ്ങളാണ് റൊമാനിയയും ബള്‍ഗേറിയയും. ഇവിടെ നിന്നും തൊഴില്‍ തേടിയോ അല്ലെങ്കില്‍ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടിയാണ് ഭൂരിഭാഗം ആളുകളും ബ്രിട്ടണിലേക്ക് വരുന്നത്. ബ്രിട്ടണില്‍ ഇപ്പോള്‍ പുതുതായി അനുവദിച്ച് നല്‍കുന്ന ഇന്‍ഷുറന്‍സ് നമ്പരുകളില്‍ നാലില്‍ ഒന്ന് ഈ രണ്ട് രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ്.

വിദഗ്ധരുടെ അഭിപ്രായപ്രകാരം ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഈ രാജ്യങ്ങളില്‍നിന്നുള്ളവര്‍ മാസങ്ങളായോ വര്‍ഷങ്ങളായോ ബ്രിട്ടണില്‍ അനധികൃത കുടിയേറ്റക്കാരായി താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്നുണ്ടായിരുന്നു എന്നാണ്. ബാങ്ക് വഴിയല്ലാതെ ചെയ്യുന്ന ജോലിക്കുള്ള പണം നേരിട്ട് കൈയ്യില്‍ കിട്ടുന്ന കണ്‍സ്ട്രക്ഷന്‍, ക്ലീനിംഗ് തുടങ്ങിയ ജോലികള്‍ ചെയ്താകും ഇവര്‍ ജീവിച്ചിരുന്നത്.

ഈ കണക്കുകളിലെ പെട്ടെന്നുള്ള പെരുപ്പം ബ്രിട്ടീഷ് ജനതയെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നതാണ്. കിഴക്കന്‍ യൂറോപ്പില്‍നിന്നുള്ള ഇത്രയധികം ആളുകള്‍ ബ്രിട്ടണില്‍ ജോലിക്കായി പേര് രജിസ്റ്റര്‍ ചെയ്തിരിക്കുമ്പോള്‍ ബ്രിട്ടീഷുകാര്‍ ജോലിക്ക് എവിടെ പോകുമെന്ന ആശങ്കയിലാണ്. ജോലി ചെയ്യാന്‍ നിയമപരമായി വേണ്ട ഒന്നാണ് നാഷ്ണല്‍ ഇന്‍ഷുറന്‍സ് നമ്പര്‍. ഇതുണ്ടെങ്കില്‍ മാത്രമെ ജോലി ചെയ്യാനും. ആനുകൂല്യങ്ങള്‍ ക്ലെയിം ചെയ്യാനും, ടാക്‌സ് ക്രെഡിറ്റ്‌സ് നേടിയെടുക്കാനും സാധിക്കുകയുള്ളു.

2014 ജനുവരി ഒന്ന് മുതലാണ് ബ്രിട്ടണന്റെ അതിര്‍ത്തികള്‍ യൂറോപ്പില്‍നിന്നുള്ളവര്‍ക്കായി തുറന്നു കൊടുത്തത്. 2007ലാണ് റൊമാനിയയും ബള്‍ഗേറിയയും യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളാകുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.