1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 4, 2015

യുകെയില്‍ തൊഴില്‍ ചെയ്യാന്‍ അനുവദിക്കപ്പെട്ടിരിക്കുന്ന ആളുകളുടെ എണ്ണത്തില്‍ കുറവു വരുത്തുമെങ്കിലും ഒരു വര്‍ഷത്തില്‍ ഇത്രയെന്ന കണക്കുകള്‍ വെയ്ക്കില്ലെന്ന് യുകെഐഎപി നേതാവ് നിഗല്‍ ഫരാജ്. കുടിയേറ്റത്തെ സ്വാഭാവികമായ തലത്തിലേക്ക് കൊണ്ടെത്തിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്നും ഫരാജ് പറഞ്ഞു. 20,000 മുതല്‍ 50,000 വരെ വിദേശികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കണമെന്നും ഫരാജ് പറഞ്ഞു.

ജോലി സംബന്ധമായി നടക്കുന്ന കുടിയേറ്റം 50,000 ത്തില്‍ നിര്‍ത്തണമെന്ന് യുകെഐപി വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിന് കടകവിരുദ്ധമായാണ് ഇപ്പോള്‍ നിക്കല്‍ ഫരാജ് സംസാരിക്കുന്നത്. കുടിയേറ്റത്തിന് നിശ്ചിത എണ്ണം പാര്‍ട്ടി വക്താവ് നിര്‍ദ്ദേശിക്കുമ്പോള്‍ നിശ്ചിത എണ്ണം വെയ്ക്കില്ലെന്ന് പാര്‍ട്ടി നേതാവ് പറയുന്നു.

എന്നാല്‍ തന്റെ പാര്‍ട്ടി ഈ വിഷയത്തില്‍ നേരെ തിരിഞ്ഞു എന്നുള്ള ആക്ഷേപത്തെ ഫരാജ് തള്ളിക്കളഞ്ഞു. കണക്കുകള്‍ കൊണ്ടും നിശ്ചിത എണ്ണം കൊണ്ടും ജനങ്ങള്‍ മടുത്തിരിക്കുകയാണെന്നായിരുന്നു ഫരാജിന്റെ വിശദീകരണം. 2014 സെപ്തംബര്‍ വരെയുള്ള ഒരു വര്‍ഷക്കാലത്തെ കണക്ക് പ്രകാരം 271,000 ആളുകളാണ് യുകെയില്‍ തൊഴില്‍ തേടിയെത്തിയത്. ഓസ്‌ട്രേലിയയില്‍ നിലനില്‍ക്കുന്ന പോയിന്റ് ബെയ്‌സ്ഡ് സംവിധാനം നടപ്പാക്കുകയാണെങ്കില്‍ യുകെയില്‍ 27,000 ആളുകളില്‍ കൂടുതല്‍ എത്തില്ലായിരുന്നെന്നും ഫരാജ് പറഞ്ഞു.

2000 മുതല്‍ നമുക്ക് ഭ്രമമായിരുന്നു, ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങള്‍ക്കും നമ്മള്‍ വാതിലുകള്‍ തുറന്നു കൊടുത്തു, പ്രത്യേകിച്ചും പത്ത് മുന്‍ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ക്ക്. യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിന്റെ ഫലമായി നമ്മുടെ രാജ്യത്തേക്ക് എത്തുന്ന ആളുകളുടെ എണ്ണത്തില്‍ നമുക്ക് യാതൊരു നിയന്ത്രണവുമില്ലാതെയായെന്ന് നിക്കല്‍ ഫരാജ് പറഞ്ഞു. സാധാരണഗതിയിലേക്ക് ബ്രിട്ടണിലെ കുടിയേറ്റം തിരികെ കൊണ്ടു വരുന്നതിനുള്ള നയം യുകെഐപി പാര്‍ട്ടി മുന്നോട്ടു വെയ്ക്കും. 1950 മുതല്‍ 2000 വരെ ബ്രിട്ടണിലേക്കുള്ള കുടിയേറ്റം സാധാരണഗതിയിലായിരുന്നു. ഈ പരിതസ്ഥിതിയിലേക്ക് രാജ്യത്തെ തിരികെ എത്തിക്കുമെന്നും നിക്കല്‍ ഫരാജ് പറഞ്ഞു.

ബ്രിട്ടണിലെ കുടിയേറ്റം സാധാരണഗതിയിലാക്കാന്‍ നയപരിപാടിയുമായി യുകെഐപി

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.