1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2019

സ്വന്തം ലേഖകൻ: ക്രിക്കറ്റ് മൈതാനത്ത് ബാറ്റ്സ്മാന്‍മാരുടെ പേടിസ്വപ്നമായിരുന്നു മുന്‍ പാകിസ്താന്‍ പേസര്‍ ഇമ്രാന്‍ ഖാന്‍. ചാട്ടുളി പോലെയായിരുന്നു ഇമ്രാന്റെ പന്തുകള്‍. ഇപ്പോഴിതാ പ്രധാനമന്ത്രിയായ ശേഷം ശാസ്ത്രസത്യങ്ങളെ വെല്ലുവിളിക്കുകയാണ് ഇമ്രാന്‍.

രാത്രിയിൽ മരങ്ങൾ ഓക്സിജൻ ഉത്പാദിപ്പിക്കുമെന്നാണ് പാകിസ്താൻ പ്രധാനമന്ത്രിയുടെ അവകാശവാദം. മിക്ക മരങ്ങളും രാത്രിയിൽ കാർബൺ ഡൈ ഓക്സൈഡ് (CO2) പുറപ്പെടുവിക്കുന്നു എന്നത് ശാസ്ത്രസത്യമാണ്. ഇതിനെയാണ് ഇമ്രാന്‍ നിസാരമായി തള്ളിക്കളയുന്നത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കള്‍ ഇമ്രാൻ ഖാനെ ട്രോളി രംഗത്തുവന്നിട്ടുണ്ട്.

മരങ്ങളും മറ്റു ഹരിതസസ്യങ്ങളും പകൽസമയത്ത്‌ അന്തരീക്ഷത്തിൽ നിന്ന്‌ കാർബൺ ഡൈ ഓക്സൈഡ്‌ വലിച്ചെടുത്ത്‌ കാർബോ ഹൈഡ്രേറ്റുകളാക്കി മാറ്റുകയും ഓക്സിജൻ പുറത്തേക്കുവിടുകയുമാണ് ചെയ്യുന്നത്. എന്നാല്‍ രാത്രിയിൽ മറ്റേത്‌ ജീവിയെയുംപോലെ ഓക്സിജൻ വലിച്ചെടുത്ത്‌ പകരം കാർബൺ ഡൈ ഓക്സൈഡാണ് പുറത്തേക്കു വിടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.