1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2018

സ്വന്തം ലേഖകന്‍: രാജ്യത്തെ ഏറ്റവും നീളം കൂടിയ റെയില്‍, റോഡ് മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 25ന്; നിര്‍മാണച്ചെലവ് 4,857 കോടി. രാജ്യത്തെ ഏറ്റവും നീളം കൂടിയ റെയില്‍റോഡ് മേല്‍പ്പാലം ഡിസംബര്‍ 25 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. അസമില്‍ ബ്രഹ്മപുത്ര നദിക്കു കുറുകെ റെയില്‍റോഡ് പാതകള്‍ സമന്വയിപ്പിച്ചാണ് ബോഗിബീല്‍ പാലം നിര്‍മിച്ചിരിക്കുന്നത്.

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനത്തിലാണ് പാലത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. അന്നേദിവസം പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കും. ദേമാജിദിബ്രുഗഢ് ജില്ലകളെ ബന്ധിപ്പിക്കുന്ന മേല്‍പ്പാലം അരുണാചല്‍പ്രദേശില്‍ നിന്ന് അസമിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് സൗകര്യപ്രദമാകും. ഇപ്പോള്‍ 500 കിലോമീറ്റര്‍ ട്രെയിന്‍ യാത്ര ചെയ്യേണ്ടിടത്ത് പാലം തുറക്കുന്നതോടെ യാത്രാദൂരം 100 കിലോമീറ്ററായി കുറയും.

പാലം തുറക്കുന്നതോടെ അരുണാചലില്‍ നിന്ന് ചൈനാ അതിര്‍ത്തിയിലേക്കുള്ള സൈനികസംഘങ്ങളുടെ യാത്രയും കൂടുതല്‍ എളുപ്പമാകും. 1997 ല്‍ അന്നത്തെ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയാണ് പാലം നിര്‍മാണത്തിന്റെ പ്രാരംഭനടപടികള്‍ ആരംഭിച്ചതെങ്കിലും നിര്‍മാണം 2002 ല്‍ വാജ്‌പേയിയുടെ ഭരണകാലത്താണ് തുടങ്ങിയത്. 4.31 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മാണം തുടങ്ങിയ പാലത്തിന്റെ നീളം അഞ്ചു കിലോമീറ്ററായി പിന്നീട് വര്‍ധിപ്പിച്ചു. 4,857 കോടി രൂപയാണ് മേല്‍പാലത്തിന്റെ നിര്‍മാണ ചെലവ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.