1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 2, 2016

സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ആദായ നികുതി റിട്ടേണ്‍ നല്‍കുന്നത് വെറും ഒരു ശതമാനം മാത്രമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട 20122013 സാമ്പത്തിക വര്‍ഷത്തിലെ നികുതി സംബന്ധിച്ച വിവരങ്ങളിലാണ് ഇക്കാര്യമുള്ളത്. സുതാര്യതാ നയത്തിന്റെ ഭാഗമായി കഴിഞ്ഞ 15 വര്‍ഷത്തെ ടാക്‌സ് ഡാറ്റയാണ് സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്.

2012 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 2.87 കോടി ആളുകള്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ആദായ നികുതി റിട്ടേണ്‍ അടച്ചവരുടെ എണ്ണം 1.25 കോടിയാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 123 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ ഇത് ആകെ ജനസംഖ്യയുടെ ഒരു ശതമാനത്തിന് അല്‍പം മാത്രം മുകളിലാണ്.

അതേസമയം ഒരു കോടി രൂപയ്ക്ക് മേല്‍ നികുതിയടച്ച 5,430 പേര്‍ രാജ്യത്തുണ്ട്. ഇതില്‍ അയ്യായിരത്തിലേറെ പേരും ഒരു കോടിയ്ക്കും അഞ്ചു കോടിയ്ക്കുമിടയിലാണ് നികുതിയടച്ചത്. 20122013 വര്‍ഷത്തില്‍ നികുതി അടച്ചവരില്‍ 20.23 ലക്ഷം പേര്‍ 5.5 ലക്ഷത്തിനും 9.5 ലക്ഷത്തിനുമിടയില്‍ ശമ്പളം വാങ്ങുന്നവരാണ്. രണ്ടര ലക്ഷത്തിനും മൂന്നര ലക്ഷത്തിനും ഇടയില്‍ ശമ്പളമുള്ളവര്‍ 19.18 ലക്ഷമാണ്.

സര്‍ക്കാര്‍ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം 15 വര്‍ഷത്തിനിടെ ആദായ നികുതി വരുമാനത്തില്‍ ഒമ്പത് മടങ്ങ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 20152016 വര്‍ഷത്തില്‍ മാത്രം ആദായ നികുതി വരുമാനമായി 2.86 ലക്ഷം കോടി ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.