1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2015

ഓസ്‌ട്രേലിയക്ക് ഇന്ത്യയുമായുള്ള ബന്ധം എക്കാലത്തെയും ഉയര്‍ന്ന നിലയിലാണെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി ജൂലിയ ബിഷപ്പ്. നാലു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ജൂലിയ ബിഷപ്പ് ന്യൂഡല്‍ഹിയിലെ നിസാമുദ്ദിന്‍ ഗ്രാമത്തില്‍ കുട്ടികളുടെ പോഷാകാഹരത്തിനായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഫണ്ട് ചെയ്യുന്ന ഒരു പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

സൈക്ക ഇ നിസാമൂദ്ദിന്‍ എന്ന പദ്ധതി അഗാ ഖാന്‍ ഫൗണ്ടേഷനാണ് നടപ്പാക്കുന്നത്. ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഈ പദ്ധതിയിലേക്ക് 7.5 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. പ്രാദേശിക സ്‌കൂളിലെ കുട്ടികള്‍ക്കും അംഗന്‍വാടിയിലെ കുട്ടികള്‍ക്കും പോഷകാഹാരം വിതരണം ചെയ്യുന്ന പദ്ധതിയാണിത്.

ഇന്ത്യയും ഓസ്‌ട്രേലിയും തമ്മിലുള്ള ബന്ധം മുന്‍പില്ലാത്ത വിധം ആഴത്തിലാണ്. ഇരുരാജ്യങ്ങളുടെയും പരസ്പര സഹകരണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ സൂചിപ്പിക്കുന്നത് സമൃദ്ധിക്കായുള്ള സഹകരണമാണ്. സ്ത്രീകളില്‍ നിക്ഷേപം നടത്തുക എന്നത് ശരിയായ കാര്യമാണെന്ന് മാത്രമല്ല ഏറ്റവും സ്മാര്‍ട്ടായ രീതിയാണ് – ജൂലിയ ബിഷപ്പ് പറഞ്ഞു.

കഴിഞ്ഞ നവംബര്‍ മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഞ്ചു ദിവസത്തെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനായി പോയിരുന്നു. ജി-20 ഉച്ചക്കോടിക്കായി എത്തിയ മോഡി അന്ന് ടോണി അബോട്ടുമായി ചര്‍ച്ചകളും നടത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.