1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 30, 2020

സ്വന്തം ലേഖകൻ: വീഡിയോ ഫയലുകള്‍ പങ്കുവെയ്ക്കുന്നതിന് ഉപയോഗിക്കുന്ന വെബ്‌സൈറ്റ് ആയ വീ ട്രാന്‍സ്ഫര്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതായി റിപ്പോര്‍ട്ട്. മുംബൈ മിറര്‍ ആണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്.

വീട്രാന്‍സ്ഫര്‍ വെബ്സൈറ്റും പ്ലാറ്റ്ഫോമിലെ രണ്ട് നിര്‍ദ്ദിഷ്ട പേജുകളും ഉള്‍പ്പെടെ മൂന്ന് വെബ്സൈറ്റ് ലിങ്കുകള്‍ തടയാന്‍ രാജ്യത്തുടനീളമുള്ള ഇന്റര്‍നെറ്റ് സേവന ദാതാക്കളോട് നിര്‍ദ്ദേശിച്ച് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് മെയ് 18 ന് ഉത്തരവ് പുറപ്പെടുവിച്ചതായി പത്രം പറയുന്നു.

സുരക്ഷയെ ബാധിക്കുന്നതാണെന്നും അശ്ലീല ദൃശ്യങ്ങള്‍ അടക്കം കൈമാറാന്‍ വ്യാപകമായി ഉപയോഗിക്കുന്നെന്നും ആരോപിച്ചാണ് ബാനെന്നും റിപ്പോര്‍ട്ട് ഉണ്ട്.

നെതര്‍ലാന്‍ഡ്സ് ആസ്ഥാനമായുള്ള ഫയല്‍ കൈമാറ്റ സൈറ്റാണ് വീട്രാന്‍സ്ഫര്‍. ഫയലുകള്‍ അപ്ലോഡുചെയ്യാനും ഇന്റര്‍നെറ്റിലൂടെ മറ്റുള്ളവരുമായി എളുപ്പത്തില്‍ പങ്കിടാനും സഹായിക്കുന്ന സൈറ്റാണിത്.

കൊവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീടുകളില്‍ നിന്ന് ജോലി ചെയ്യുന്നവരില്‍ പലരും ജോലിയുടെ ഭാഗമായും മറ്റും ഫയലുകള്‍ ഉപയോഗിക്കാന്‍ വീ ട്രാന്‍സ്ഫര്‍ ആണ് ഉപയോഗിക്കുന്നത്.

നിലവില്‍ സൈറ്റില്‍ പ്രവേശിക്കുന്നതിന് ഇന്ത്യയില്‍ കഴിയുന്നില്ല. എന്താണ് യഥാര്‍ത്ഥ കാരണം എന്ന് മനസിലാക്കാനും പഴയപടിയാക്കുന്നതിനും ഞങ്ങള്‍ കഠിനമായി പരിശ്രമിക്കുന്നു,’ എന്നാണ് ബാനിനെ കുറിച്ച് കമ്പനി പ്രതികരിച്ചത്. എല്ലാവരേയും ഉടന്‍ സ്വാഗതം ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നെന്നും വീ ട്രാന്‍സ്ഫര്‍ കമ്പനി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.