1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2017

സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് വലിയ പങ്കുവഹിക്കാന്‍ കഴിയുമെന്ന് യുഎസ് സൈനിക കമാന്‍ഡര്‍. അമേരിക്കന്‍ പസഫിക് കമാന്‍ഡ് തലവന്‍ അഡ്മിറല്‍ ഹാരി ഹാരിസാണ് ഇന്ത്യ നയം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടത്. ഇന്ത്യയുടേത് ഉറച്ച ശബ്ദമാണ്. പരിഹാരത്തിന് അത് സഹായിക്കും എന്ന് ഹാരിസ് പറഞ്ഞു.

”ഇന്ത്യയുടേത് കനത്തശബ്ദമാണെന്നും ആളുകള്‍ ശ്രദ്ധിക്കുമെന്നും ഞാന്‍ കരുതുന്നു. സംഘര്‍ഷത്തെ അമേരിക്ക എങ്ങനെ കാണുന്നു എന്നതിനെ അര്‍ഹിക്കുന്ന ഗൗരവത്തില്‍ ഉത്തരകൊറിയയെ മനസ്സിലാക്കിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞേക്കും” അദ്ദേഹം പറഞ്ഞു.

അമേരിക്കയുമായുള്ള ബന്ധത്തില്‍ വിള്ളല്‍വീണ സാഹചര്യത്തില്‍ ഇത് രാജ്യത്തെ എത്രത്തോളം ബാധിക്കുമെന്ന് ഉത്തര കൊറിയയെ ഇന്ത്യ മനസ്സിലാക്കിക്കൊടുക്കണമെന്നാണ് അമേരിക്കന്‍ നിലപാട്. എന്നാല്‍, ഉത്തര കൊറിയ തുടങ്ങിവച്ച പ്രശ്‌നങ്ങള്‍ അവര്‍തന്നെ പരിഹരിക്കണമെന്ന നിലപാടിലാണ് ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍.

ട്രംപിന്റെ വാക്കുകളില്‍ കടുത്ത ആശങ്കയുണ്ടെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു. നയതന്ത്രമാണ് പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കല്‍ അഭിപ്രായപ്പെട്ടു. ഉത്തരകൊറിയയാണ് പ്രശ്‌നത്തിനു കാരണമെന്നും അത് അവസാനിപ്പിക്കേണ്ടതും അവര്‍ തന്നെയാണെന്നും ബ്രിട്ടന്‍ നിലപാട് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.