1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 25, 2017

സ്വന്തം ലേഖകന്‍: ചൈനീസ് അതിര്‍ത്തില്‍ അടിത്തറ ശക്തമാക്കാന്‍ ഇന്ത്യ, അരുണാചല്‍ പ്രദേശില്‍ രണ്ട് ടണലുകള്‍ പണിയുന്നു. ഇന്ത്യ ചൈന അതിര്‍ത്തിയിലേക്ക് വളരെ എളുപ്പത്തില്‍ എത്തിച്ചേരാന്‍ സഹായിക്കുന്ന വിധമാണ് ടണലുകള്‍. സമുദ്ര നിരപ്പില്‍ നിന്ന് 4170 മീറ്റര്‍ ഉയരത്തിലുള്ള സിലാ ചുരത്തിലൂടെയുള്ള യാത്രാ സമയം കുറയ്ക്കാന്‍ സഹായിക്കുന്ന രണ്ട് ടണലുകളാണ് നിര്‍മിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) ആണ് ടണല്‍ നിര്‍മിക്കുക. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ചൈനാ അതിര്‍ത്തിയിലേക്ക് വളരെ എളുപ്പത്തില്‍ സൈന്യത്തിന് എത്തിച്ചേരാന്‍ സാധിക്കും. തവാങ് വഴിയുള്ള ദൂരം 10 കിലോമീറ്ററായി കുറയ്ക്കാന്‍ ടണല്‍ സഹായിക്കും. മാത്രമല്ല ഏത കാലാവസ്ഥയിലും ചൈനാ അതിര്‍ത്തിയിലേക്ക് സൈന്യത്തിന്റെ നാലാം കോര്‍പ്‌സിന് വളരെ എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.
475 മീറ്ററും 1790 മീറ്ററും വീതം ദൈര്‍ഘ്യമുള്ള ടണലുകളാണ് നിര്‍മിക്കാന്‍ പോകുന്നത്.

ഇതിനായുള്ള സ്ഥലമേറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായാണ് സൂചന. മഴക്കാലത്തിന് ശേഷം സ്ഥലമേറ്റെടുക്കല്‍ ആരംഭിച്ചേക്കും. പ്രോജക്ട് വര്‍ത്തക് എന്നാണ് പദ്ധതിയുടെ പേര്. സെലാ ചുരത്തിലുടെയുള്ള ദുര്‍ഘടം പിടിച്ച പാതിയില്‍ കൂടിയുള്ള ശ്രമകരമായ യാത്ര ടണല്‍ പൂര്‍ത്തിയാകുന്നതോടെ അവസാനിക്കും. കച്ചവടക്കാര്‍ക്ക് ചരക്കു നീക്കം എളുപ്പമാകുമെന്നതും പദ്ധതിയുടെ ഗുണങ്ങളിലൊന്നാണ്. തവാങ്ങിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ എത്തിക്കാന്‍ ടണല്‍ കാരണമാകുമെന്നും അധികൃതര്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.