1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 19, 2017

സ്വന്തം ലേഖകന്‍: ഇന്ത്യ ചൈന സംഘര്‍ഷം പുകയുമ്പോള്‍ അതിര്‍ത്തിയില്‍ 73 റോഡുകള്‍ നിര്‍മിക്കാന്‍ ഇന്ത്യ. ഇന്ത്യ ചൈന അതിര്‍ത്തിയില്‍ 73 റോഡുകള്‍ നിര്‍മിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു ലോക് സഭയില്‍ അറിയിച്ചു. തന്ത്രപ്രധാനമായ 73 റോഡുകള്‍ ഇന്ത്യ ചൈന അതിര്‍ത്തിയില്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതില്‍ 46 എണ്ണം പ്രതിരോധ മന്ത്രാലയവും 27 എണ്ണം ആഭ്യന്തര മന്ത്രാലയവുമാണ് നിര്‍മിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

30 റോഡുകള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. 201213 കാലഘട്ടത്തില്‍ റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കേണ്ടതായിരുന്നു. എന്നാല്‍ കാലാവസ്ഥ, വനംവന്യജീവി വകുപ്പുകളുടെ അനുമതി തുടങ്ങി വിവിധ കാരണങ്ങളാല്‍ അത് നീണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു. റോഡ് നിര്‍മാണം വേഗത്തിലാക്കാന്‍ ഉന്നതാധികാര സമതി അടക്കമുള്ളവയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി തലവനായുള്ള കമ്മറ്റി അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യ വികസനം വിലയിരുത്തുമെന്നും റിജ്ജു അറിയിച്ചു.

ജമ്മു കശ്മീര്‍ മുതല്‍ അരുണാചല്‍ പ്രദേശ് വരെയുള്ള ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും റോഡ്, റെയില്‍ ഉള്‍പ്പെടെ വന്‍ അടിസ്ഥാന സൗകര്യ വികസനമാണ് നടത്തുന്നത്. ചൈനീസ് സൈന്യം അതിര്‍ത്തിയില്‍ റോഡി നിര്‍മാണം ആരംഭിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യചൈന ഭൂട്ടാന്‍ സംഗമ സ്ഥലമായ ഡോക്‌ലാമില്‍ സംഘര്‍ഷം ഉണ്ടായത്. ജമ്മു കശ്മീര്‍ മുതല്‍ അരുണാചല്‍ പ്രദേശ് വരെ 3,488 കിലോമീറ്റര്‍ അതിര്‍ത്തിയാണ് ഇന്ത്യ ചൈനയുമായി പങ്കിടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.